തിരുവനന്തപുരം: അഴിമതിക്കെതിരെ നടപടികൾ കടുപ്പിച്ച് വിജിലൻസ്. 2022ൽ 1715 മിന്നൽ പരിശോധനകളാണ് വിജിലൻസ് നടത്തിയത്. 2021 ൽ 1019 ഉം 2020ൽ 816 ഉം 2019ൽ 1330ഉം മിന്നൽ പരിശോധനകൾ നടത്തിയിരുന്നു. സമീപകാലത്ത് നടപടി സ്വീകരിച്ച 75 വിജിലന്‍സ് കേസുകളിലെ പ്രതികൾക്ക് ശിക്ഷ ലഭിക്കുകയും ചെയ്തു.
2022 ല്‍ 88 വിജിലൻസ് അന്വേഷണങ്ങളും 116 രഹസ്യാന്വേഷണ പരിശോധനകളും ഒമ്പത് ൈട്രബ്യൂണൽ എൻക്വയറികളും വിജിലൻസ് ആരംഭിച്ചു. 62 കേസുകളില്‍ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. 446 പ്രാഥമിക അന്വേഷണം നടന്നു. ഇതെല്ലാം സമീപകാല റെക്കോഡാണ്.
കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്ന 47 ട്രാപ് കേസുകള്‍ ഉണ്ടായി. 56 ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 ലോ 8592900900 എന്ന നമ്പറിലോ വാട്സ്ആപ് നമ്പറായ 9447789100 ലോ അറിയിക്കണമെന്ന് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.