തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുന്ന സംഭവം ആവര്‍ത്തിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷന്.
ഉത്തരക്കടലാസ് നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് കമീഷന് ആക്ടിങ് ചെയര്‍ പേഴ്സനും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയിലെ ബി.എസ്.സി സൈക്കോളജി ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
2022 ഏപ്രില്‍ ആറ് മുതല്‍ 30 വരെ നടന്ന പരീക്ഷയുടെ ഫലം ജൂണ്‍ 29ന് പ്രസിദ്ധീകരിച്ചെങ്കിലും രണ്ടു കുട്ടികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിന് സര്‍വകലാശാലയില്‍ ലഭിച്ചിരുന്നില്ലെന്ന് പരീക്ഷ കണ്ട്രോളര് കമീഷനെ അറിയിച്ചു. ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയിലേക്ക് അയച്ചതായി കോളജ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും വിശദമായ പരിശോധന നടത്തിയിട്ടും ലഭ്യമായില്ല. തുടര്‍ന്ന് പ്രത്യേക പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചു.
സര്‍വകലാശാലയുടെ വിശദീകരണത്തിന് വിദ്യാർഥികള്‍ മറുപടി സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കമീഷന് കേസ് തീര്‍പ്പാക്കി. ഹമീദ ഹന്നാ, റംഷു ഫാത്തിമ എന്നീ വിദ്യാർഥികള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.