തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ശ്രീകോവിലിനു മുന്നില്‍ ഒരേ സമയം 10 പേർേക്ക അനുമതിയുള്ളൂ. ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ താപനില കർശനമായി പരിശോധിക്കും.
സാനിറ്റൈസറും സോപ്പ്, വെള്ളം ഉൾപ്പെടെ സംവിധാനങ്ങളും ഉറപ്പാക്കും. ക്ഷേത്ര ജീവനക്കാര്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാക്കി. ഘട്ടംഘട്ടമായി ഇത് പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എൻ. വാസു അറിയിച്ചു. അന്നദാനവും ആനയെഴുന്നള്ളിപ്പും പൂര്‍ണമായി ഒഴിവാക്കി.
ക്ഷേത്രങ്ങള്‍ രാവിലെ ആറിന് തുറന്ന് രാത്രി ഏഴിന് അടയ്ക്കും. ശബരിമല ക്ഷേത്രത്തിൽ നേരത്തേ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.