തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുടെ അടിസ്ഥാനത്തില്‍ വിദ്യാർഥികൾക്കുള്ള കണ്സെഷന് നിരക്ക് പുനര്‍നിശ്ചയിച്ചു. മിനിമം ഒരുരൂപയായി തുടരും. പരമാവധി കണ്സെഷന് 40 കിലോമീറ്ററിന് ആറുരൂപയാണ്. 25 ശതമാനം വര്‍ധനയുണ്ടെങ്കിലും കാര്യമായി നിരക്ക് ഉയര്‍ന്നിട്ടില്ല. 50 പൈസവരുന്ന നിലവിലെ നിരക്കുകള്‍ വിനിമയ സൗകര്യത്തിനുവേണ്ടി ക്രമീകരിച്ചു.
ആദ്യത്തെ രണ്ട് ഫെയര്‍സ്റ്റേജുകളില്‍ മിനിമം നിരക്ക് ഈടാക്കുന്ന ആനുകൂല്യം വിദ്യാർഥികള്‍ക്ക് നല്‍കിയിട്ടില്ല. ഒരു രൂപയില്‍ 2.5 കിലോമീറ്ററിെൻറ ആദ്യ ഫെയര്‍സ്റ്റേജ് മാത്രമേ യാത്രചെയ്യാന്‍ കഴിയുകയുള്ളൂ. രണ്ടാം സ്റ്റേജ് മുതല്‍ 7.5 കിലോമീറ്ററിെൻറ മൂന്നാം സ്റ്റേജുവരെ രണ്ടുരൂപ നല്‍കണം.
സ്കൂള്‍ വിദ്യാര്‍ഥികളെയാണ് ഇത് ബാധിക്കുക. ഭൂരിഭാഗം സ്കൂള്‍ വിദ്യാര്‍ഥികളും യാത്രചെയ്യുന്നത് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ്. ഇവര്‍ക്ക് മിനിമം നിരക്കിെൻറ ഇരട്ടി തുക നല്‍കേണ്ടിവരും. പ്ലസ് ടു വരെയുള്ള വിദ്യാർഥികള്‍ക്ക് കെ.എസ്.ആര്.ടി.സി സൗജന്യയാത്ര അനുവദിക്കുന്നതിനാല്‍ സ്വകാര്യ ബസുകളില്‍ യാത്രചെയ്യുന്നവരെയാണിത് ബാധിക്കുക. മറ്റു ഫെയര്‍സ്റ്റേജുകളിലെ നിരക്ക് പ്രകാരം 17.5 കിലോമീറ്റര്‍ ദൂരത്തിന് മൂന്നുരൂപയാണ് നിരക്ക്. 27.5 കിലോമീറ്ററിന് നാലുരൂപയും 37.5 കിലോമീറ്ററിന് അഞ്ചും 40 കിലോമീറ്ററിന് ആറുരൂപയും നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.