????

തേനീച്ചയുടെ കുത്തേറ്റ് വിദ്യാർഥിനി ഹൃദയാഘാതം വന്ന്​ മരിച്ചു

ചിറ്റൂർ: തേനീച്ചയുടെ കുത്തേറ്റ് വിദ്യാർഥിനി ഹൃദയാഘാതം വന്ന്​ മരിച്ചു. കൊഴിഞ്ഞാമ്പാറ മൂങ്കിൽമട ശിവരാമഭാരതി ക ോളനിയിലെ മുരുകേശ​​െൻറ മകൾ ആരതിയാണ്​ (14) മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പ​േതാടെയാണ് വീടി​​െൻറ മുറ്റത്ത് തേനീച്ചയുടെ കുത്തേറ്റ് അവശനിലയിൽ കാണപ്പെട്ടത്. ഉടൻ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗോപാലപുരം എം.എം.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. രാത്രി പുറത്തിറങ്ങാൻ ചെരിപ്പ് ഇടുമ്പോൾ അതിൽ ഉണ്ടായിരുന്ന തേനീച്ച കുത്തുകയായിരുന്നു. പേടിച്ചതോടെ ഹൃദയാഘാതം ഉണ്ടായതാണ്​ മരണകാരണമെന്ന്​ ഡോക്​ടർ പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്​: ചിത്ര. സഹോദരി: കീർത്തന.

Tags:    
News Summary - student died after attack by honey bee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.