ശാസ്താംകോട്ട: കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയ പ്ലസ്ടു വിദ്യാർഥിനിക്കായി തെരച്ചിൽ തുടരുന്നു. കൊട്ടാരക്കരയിൽ പ്ലസ്ടുവിന് പഠിക്കുന്ന പെൺകുട്ടിയാണ് ചാടിയതെന്നാണ് പ്രാഥമിക നിഗമനം. ചവറ സ്വദേശിനിയാണെന്ന് പറയപ്പെടുന്നു.
ഇന്ന് ഉച്ചക്ക് 2.20 ഓടെയാണ് സംഭവം. സ്വകാര്യ ബസ്സിൽ വന്ന പെൺകുട്ടി പാലത്തിന് സമീപത്തെ സ്റ്റോപ്പിൽ ഇറങ്ങുകയായിരുന്നു. കൈയ്യിലിരുന്ന ബാഗ് പാലത്തിൽ ഉപേക്ഷിച്ച ശേഷമാണ് ആറ്റിൽ ചാടിയത്. ശാസ്താംകോട്ടയിൽ നിന്നെത്തിയ അഗ്നിശമനസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.