തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ വിദേശങ്ങളിലേക്ക് പോകുന്നത് നിരോധിക്കാനാകില്ലെന്ന് മുഖ്യമന്ത്രി. ഇപ്പോഴത്തെ കുട്ടികൾക്ക് സ്വന്തമായി അഭിപ്രായമുണ്ട്. എന്ത് പഠിക്കണം, എവിടെ പഠിക്കണമെന്ന് അവർക്കറിയാം. കുട്ടികളുടെ കൈവെള്ളയിലാണ് ലോകം. അതിന്റെ ഭാഗമായി നാട്ടിൽ നിന്ന് കുട്ടികൾ പുറത്തേക്ക് പോകുന്നുണ്ട്. ഇത് കേരളത്തിലെ മാത്രമല്ല, രാജ്യമാകെയുള്ള അവസ്ഥയാണ് -മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയാണ് ഇതിനെ നേരിടേണ്ടത്. ആ ഘട്ടത്തിലും ചിലർ പുറത്തുപോയെന്നുവരും. അതുകണ്ട് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല ആകെ തകർന്നെന്ന് ആശങ്കപ്പെടേണ്ടതില്ല.
സംസ്ഥാനത്തിനും രാജ്യത്തിനു പുറത്തു നിന്നും ഉന്നതവിദ്യാഭ്യാസത്തിനായി ഇവിടെയെത്തിയവരുടെ സംഗമം കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.