നെടുങ്കണ്ടം : ആനക്കല്ലില്‍ നിയന്ത്രണം വിട്ട് തോട്ടിൽ വീണ കാർ കനത്ത മഴയിൽ ഒഴുക്കില്‍ പെട്ടു. 500 മീറ്ററോളം ഒഴുകിപോയ കാർ 30 അടി താഴ്ചയുള്ള ആറ്റിലേക്ക് വീണെങ്കിലും നാട്ടുകാർ വടമിട്ട് പിടിച്ചുകെട്ടി.
ഈറോട് സ്വദേശി ഗൗതത്തിന്റെ കാറാണ് വെള്ളിയാഴ്ച രാത്രി അപകടത്തിൽപെട്ടത്. പാലത്തിനടിയിലെ തോട്ടിലേക്ക് വീണെങ്കിലും ആ സമയം വെള്ളമുണ്ടായിരുന്നില്ല. പരിക്കേറ്റ ഗൗതമിനെ തമിഴ്‌നാട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാൽ വെള്ളിയാഴ്ച രാത്രിയിൽ കനത്ത മഴപെയ്തതോടെ പാലത്തിനടിയിലെ കാർ ഒഴുകി പോകുകയായിരുന്നു. 30 അടി താഴ്ചയിലുള്ള കോമ്പയാര്‍ ആനക്കല്ല് ആറ്റില്‍ വീണ കാർ കരക്ക് കയറ്റാൻ അഗ്നിശമന സേന വന്നെങ്കിലും മതിയായ ഉപകരണങ്ങളില്ലാത്തിനാൽ ശ്രമം വിഫലമായി. തുടർന്ന് നാട്ടുകാരാണ് വടമിട്ട് പിടിച്ച് കാർ കരയിൽ കയറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.