ലഹരിക്കെതിരെ കലാ പ്രകടനവുമായി കെ.എം.എം കോളജിലെ വിദ്യാർഥികൾ

കൊച്ചി: സർഗാത്മകതകൊണ്ട് ലഹരിക്കെതിരെ പ്രതിരോധം ഒരുക്കാനുള്ള ശ്രമത്തിലാണ് തൃക്കാക്കര കെ.എം.എം. കോളജിലെ വിദ്യാർഥികൾ. ലഹരി വിമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എം.എം കോളജും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പുമായി സഹകരിച്ചു എറണാകുളം മറൈൻ ഡ്രൈവിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. 


'ജീവനി നോ ടു ഡ്രഗ്സ് യെസ് ടു ലൈഫ് ' എന്നു പേരിട്ട കലാ പ്രകടനം അധ്യാപകരും വിദ്യാർഥികളും ചേർന്നു ഹൈഡ്രജൻ ബലൂൺ ഉയർത്തി ഉദ്ഘാടനം ചെയ്തു. ലഹരി വിമുക്ത സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എകാങ്ക അഭിനയവും നിശ്ചല ദൃശ്യങ്ങളും ഡാൻസ്, ഗാനങ്ങൾ, കവിതാലാപനം എന്നിവയും പ്രദർശിപ്പിച്ചു. കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആയിരുന്നു കലാ പ്രകടനം .

പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ദേശിയ പോസ്റ്റര്‍ ഡിസൈന്‍ മത്സരത്തില്‍ പങ്കെടുത്തവരുടെ പോസ്റ്ററുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനവും ഒരുക്കിയിരുന്നു. മത്സരത്തില്‍ 15 സംസ്ഥാനങ്ങളില്‍ നിന്നായി 175 ല്‍ അധികം എന്‍ട്രികളാണ് ലഭിച്ചത്. ലഹരി വിമുക്ത പ്രചാരണത്തിന്റെ ഭാഗമായി വിദ്യാർഥികളിലും പൊതുജനങ്ങളിലും ലഹരിവിരുദ്ധ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡാന്‍സ് ഡ്രാമ, ഫെയ്‌സ് പെയിന്റിംഗ്, ടാറ്റു വര്‍ക്ക് എന്നിവയും വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

Tags:    
News Summary - Students of KMM College with art performance against drug addiction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.