ചേലേമ്പ്ര: തുടർച്ചയായി രണ്ടു മണിക്കൂർ കുളത്തിൽ നീന്തി രണ്ടു വയസ്സുകാരൻ. ചേലേമ്പ്ര ഇടിമൂഴിക്കൽ പള്ളിക്കുളങ്ങര സന്തോഷിെൻറ മകൻ ഹൃദു കൃഷ്ണനാണ് ചേലേമ്പ്ര പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള കുളത്തിൽ രണ്ടു മണിക്കൂർ നീന്തിയത്. ഇടിമൂഴിക്കൽ എ.എൽ.പി സ്കൂൾ വിദ്യാർഥിയാണ്. സന്നദ്ധപ്രവർത്തകനും നീന്തൽ കായികതാരവും മീഞ്ചന്ത ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് വളൻറിയറുമായ ചേലൂപ്പാടം സ്വദേശി ആഷിറിെൻറ ശിക്ഷണത്തിലാണ് നീന്തൽ പഠിച്ചത്.
നീന്തൽ മാരത്തണിൽ നബ്ഹാൻ, മുഹമ്മദ് ഹിഷാം, കൃഷ്ണേന്ദു, നിരഞ്ജൻ, ബി. ശ്രീബാല, സ്വാതികൃഷ്ണ, യദുകൃഷ്ണ എന്നിവരും പ്രോത്സാഹനമായി പങ്കെടുത്തു. തുടർപരിശീലനത്തിന് കാലിക്കറ്റ് സർവകലാശാല നീന്തൽക്കുളത്തിൽ സൗകര്യമൊരുക്കുമെന്ന് കായികവിഭാഗം മേധാവി ഡോ. സക്കീർ ഹുസൈൻ പറഞ്ഞു. പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. ജമീല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ദേവദാസ്, മീഞ്ചന്ത ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫിസർ പി.വി. വിശ്വാസ്, വാഴ്സിറ്റി നീന്തൽ കോച്ച് സുരേഷ്, നിലൂഫർ ഇരുമ്പുഴി, ഇഖ്ബാൽ പൈങ്ങോട്ടൂർ, ഹഫ്സത്ത് ബീവി, സമീറ, എം. പ്രതീഷ്, മുഹമ്മദ് അസ്ലം, വി. ജ്യോതിബസു, സഹദ് എന്നിവർ സംസാരിച്ചു. വി. സുരേഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.