യൂട്യൂബ് കണ്ട് ഹിപ്പ്നോട്ടിസത്തിന് ശ്രമിച്ച വിദ്യാർഥികൾ ബോധരഹിതരായി

കൊടുങ്ങല്ലൂർ: യൂട്യൂബ് വിഡിയോ കണ്ട് ഹിപ്പ്നോട്ടിസത്തിന് ശ്രമിച്ച നാലു വിദ്യാർഥികൾ ബോധരഹിതരായി. കൊടുങ്ങല്ലൂരിലാണ് അധ്യാപകരെയും പി.ടി.എ ഭാരവാഹികളെയും പരിഭ്രാന്തിയുടെ മുൾമുനയിൽ നിർത്തിയ സംഭവം. കൊടുങ്ങല്ലൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച നാലുപേരും അപകടനില തരണംചെയ്തു.

പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന മൂന്നു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ബോധരഹിതരായത്. മൂന്നു പേർ പരസ്പരവും ഒരു വിദ്യാർഥി തനിച്ചുമാണ് ഹിപ്പ്നോട്ടിസം ചെയ്തതത്രെ. വളഞ്ഞുനിന്ന് പിൻഭാഗത്തുകൂടി കഴുത്തിന്റെ രണ്ടു ഭാഗത്തും അമർത്തിപ്പിടിക്കുകയായിരുന്നുവെന്നാണ് ഒരു കുട്ടിയിൽനിന്ന് അറിയാൻ കഴിഞ്ഞതെന്ന് പി.ടി.എ പ്രസിഡൻറ് ടി.എ. നൗഷാദ് പറഞ്ഞു.

Tags:    
News Summary - Students tried hypnotism by watching YouTube and fainted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.