പത്തിരിപ്പാല: ഉത്തരക്കടലാസ് നഷ്ടപ്പെട്ട ഡിഗ്രി വിദ്യാർഥിക്ക് വീണ്ടും പരിക്ഷ എഴുതാൻ യൂനിവേഴ്സിറ്റി നിർദേശം. ബി.ബി.എ നാലാം സെമസ്റ്റർ പരിക്ഷ ഫലം കാത്തിരുന്ന വിദ്യാർഥിക്ക് ഫലം വന്നപ്പോൾ ആബ്സൻറ്.
പത്തിരിപ്പാല സർക്കാർ കോളജിലെ ബി.ബി.എ വിദ്യാർഥി ഷാജിമോനാണ് ദുർവിധി. ഫലം വരാത്തതിെൻറ കാരണം തേടിയപ്പോഴാണ് ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതായി വിവരം ലഭിച്ചത്. ഭിന്നശേഷിക്കാരനായ ഷാജിമോെൻറ പ്രശ്നം പ്രിൻസിപ്പൽ സർവകലാശാല അധികാരികളുടെ ശ്രദ്ധയിൽപെടുത്തി.
തുടർന്ന് ഷാജിമോന്‍ വീണ്ടും പരിക്ഷ നടത്താൻ 6000 രൂപ ഫീസടയ്ക്കാൻ യൂനിവേഴ്സിറ്റി നിർദേശിച്ചു. യൂനിവേഴ്സിറ്റിയിൽ വന്നുപരീക്ഷ എഴുതണമെന്നും നിർദേശം നൽകി. ശാരീരികമായും സാമ്പത്തികമായും തളർന്ന തനിക്ക് ഫീസടക്കാനോ കോഴിക്കോട് വന്നു പരിക്ഷ എഴുതാനോ കഴിയില്ലേന്ന് ഷാജിമോൻ സർവകലാശാലയെ അറിയിച്ചു.
മറുപടി ലഭിക്കാത്തതിനെ തുടർന്ന് ഗവർണറെ സമിപിച്ചിരിക്കുകയാണ് ഷാജിമോൻ. കഴിഞ്ഞ ഏപ്രിലിലാണ് നാലാം സെമസ്റ്റർ പരീക്ഷ നടന്നത്. 2020 ഫെബ്രുവരിയിലാണ് ഫലം വന്നത്. പരസഹായത്തോടെയാണ് ഷാജിമോൻ പരീക്ഷയെഴുതിയത്.
ഉത്തരക്കടലാസ് യൂനിവേഴ്സിറ്റിയിൽ എത്തിക്കുന്നതിൽ കോളജ് വീഴ്ച വരുത്തിയിട്ടില്ലെന്നും നിലവിൽ ഷാജിമോൻ കോളജിലെ വിദ്യാർഥി അല്ലാത്തതിനാൽ കോളജ് ഫണ്ടെടുത്ത് ഫീസടക്കാനാവിെല്ലന്നും കോളജ് അധികൃതരും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.