വാടാനപ്പള്ളി: അധ്യാപകൻ എഴുതിയ അറബിക് കവിതകൾ ആലപിച്ച രണ്ട് കുട്ടികളും ഒന്നാം സമ്മാനത്തിൽ മുത്തമിട്ടു. തൃശൂർ ജില്ല സ്കൂൾ കലോത്സവം പൊതുവിഭാഗത്തിലാണ് അധ്യാപകന്റെ രണ്ട് കവിതകൾ വിദ്യാർഥികളിലൂടെ ഒന്നാം സമ്മാനത്തിനർഹമായത്.
തൃത്തല്ലൂർ കമല നെഹ്റു മെമോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അറബിക് അധ്യാപകനായ വി. സി. ഷാഹുൽ ഹമീദ് സഗീർ രചിച്ച അറബിക് കവിത ആലപിച്ച് ഹൈസ്കൂൾ വിഭാഗത്തിൽ കമലാ നെഹ്റു സ്കൂളിലെതന്നെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി നഹ്ല ഫാത്തിമയാണ് എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയത്. തളിക്കുളം ഒലവക്കോട് സുലൈമാൻ സ്വാലിഹ ദമ്പതികളുടെ മകളാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ തളിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി രിസാന ഫാത്തിമയും കവിത പാരായണത്തിൽ എ ഗ്രേഡോടെ ഫസ്റ്റ് നേടി.
തളിക്കുളം പുതിയവീട്ടിൽ അഷറഫൂദ്ദീന്റെയും റംലാബിയുടെയും മകളാണ്. കഴിഞ്ഞവർഷവും അറബിക് കവിത, അറബിക് ഗാനം, അറബിക് സംഘഗാനം എന്നിവയിൽ രിസാന ഫാത്തിമ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.