ആലുവ: ഞായറാഴ്ചകളില്‍ ആലുവ സബ് ജയിലില്‍ നടക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍നിന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതികളെ മാറ്റി നിർത്തി. ചലച്ചിത്ര താരം ദിലീപ് ഉൾപ്പെടെ നാല് പ്രതികളെയാണ് മാറ്റി നിർത്തിയത്. പ്രദര്‍ശനം നടക്കുമ്പോള്‍ തടവുകാര്‍ തമ്മില്‍ കാണാനും സംസാരിക്കാനും സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ടായിരുന്നു ഇത്.
ഇതര സംസ്ഥാന തടവുകാരടക്കമുള്ള ജയിലില്‍ ഞായറാഴ്ചകളില്‍ ദിലീപിെൻറ ചിത്രങ്ങളോടായിരുന്നു തടവുകാര്‍ക്ക് താൽപര്യം. എന്നാല്‍, ഇന്നലെ ദിലീപ് ചിത്രം ജയില്‍ അധികൃതര്‍ ഒഴിവാക്കി മമ്മൂട്ടിയുടെ ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. ശനിയാഴ്ച് വൈകീട്ട് ജയിലിലെത്തിയ ദിലീപ് രാത്രിയും ഞായറാഴ്ച പകലും ഉറങ്ങിത്തീര്‍ത്തു. പൊലീസ് കസ്റ്റഡിയില്‍ രാവും പകലും നീണ്ട ചോദ്യം ചെയ്യലിെൻറയും തെളിവെടുപ്പിെൻറയും ക്ഷീണത്തിലായിരുന്നു ദിലീപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.