തിരുവനന്തപുരം: പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവായി സുധ എസ്. നമ്പൂതിരി തിരുവനന്തപുരത്ത് ചുമതലയേറ്റു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കോട്ടയത്തെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു.
പ്രതിരോധ മന്ത്രാലയത്തിൻ കീഴിൽ വരുന്ന സേനാ വിഭാഗങ്ങളുടെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും പരിപാടികൾ, നയങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വാർത്തകൾ പൊതുജനങ്ങളെ അറിയിക്കാനുള്ള ഔദ്യോഗിക അധികാരം പ്രതിരോധ വക്താവിനാണ്.
സി.എം.എസ്, എ.ഐ.ആർ ന്യൂഡൽഹി, കൊച്ചി പ്രസ് ഇൻഫോർമേഷൻ ബ്യൂറോ, കോട്ടയം സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, എന്നിവിടങ്ങളിൽ ജോലി ചെയ്ത 30 വർഷത്തെ അനുഭവ സമ്പത്തുണ്ട് സുധ എസ് നമ്പൂതിരിക്ക്.ആലപ്പുഴ സ്വദേശിയായ സുധയുടെ ഭർത്താവ് ചേർത്തല കെ.വി.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ.ഇ കൃഷ്ണൻ നമ്പൂതിരിയാണ്. ഒരു മകളും ഒരു മകനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.