കെ. റെയിൽ വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. തന്റെയോ പിണറായി വിജയന്റെയോ തറവാട്ട് സ്വത്തല്ല കേരളമെന്നും അദ്ദേഹം പറഞ്ഞു.
വർഗീയതയുടെ കാര്യത്തിൽ കോൺഗ്രസിനെ വിമർശിക്കാൻ സി.പി.എമ്മിന് യോഗ്യതയോ രാഷ്ട്രീയ പാരമ്പര്യമോ ഇല്ല. തലശേരി കലാപത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പിന്തുണ വാങ്ങിയവരാണ് സി.പി.എം. പിണറായി വിജയൻ പോലും ബി.ജെ.പിയുടെ വോട്ട് വാങ്ങിയാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇപ്പോഴും ബി.ജെ.പിയുമായുള്ള ധാരണയിലാണ് സി.പി.എം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
വർഗീയതക്കെതിരെ ദേശീയ നേതാക്കളുടെ വരെ ജീവൻ കളഞ്ഞവരാണ് കോൺഗ്രസുകാർ. വർഗീയതയെ എതിർക്കാൻ ആ കോൺഗ്രസിനെ സി.പി.എം പഠിപ്പിക്കേണ്ട. കള്ളുഷാപ്പിൽ വെച്ച് അടിയുണ്ടാക്കി മരിച്ചയാളുടെ പേരു പറഞ്ഞാണ് ദേശീയ നേതാക്കളെ വരെ നഷ്ടപ്പെടുത്തിയ കോൺഗ്രസിനെ ഉപദേശിക്കുന്നത്. അതിനുള്ള യേഗ്യത സി.പി.എമ്മിനില്ലെന്നും കോടിയേരി ബാലകൃഷ്ണന്റെയോ പിണറായി വിജയന്റെയോ ഉപദേശം ആവശ്യമില്ലെന്നും സ്വന്തം വഴി കോൺഗ്രസിനറിയാമെന്നും സുധാകരൻ പറഞ്ഞു.
ബംഗാളിൽ കോൺഗ്രസിന്റെ സഹായം വേണമെന്ന് പറയുന്ന സി.പി.എം ഒരു തുരുത്തിൽ മാത്രം അവശേഷിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ്. ഒാന്തിനെ പോലെ നിറം മാറുന്ന നിലപാടാണ് സി.പി.എമ്മിനെന്നും സുധാകരൻ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.