കൊച്ചി: ബന്ധുവായ അഭിഭാഷകനെ കാണാൻ എത്തിയയാൾ ഹൈകോടതി കെട്ടിടത്തിെൻറ ആറാംനിലയിൽനിന്ന് ചാടി ജീവനൊടുക്കി. ഇടുക്കി ഉടുമ്പഞ്ചോല പാമ്പാടുംപാറക്ക് സമീപം ബ്ലോക്ക് നമ്പർ 52ൽ പാറപ്പുഴമഠത്തിൽ കൃഷ്ണ പൈയുടെ മകൻ രാജേഷ് പൈയാണ് (46) മരിച്ചത്. വർഷങ്ങളായി വൈറ്റിലക്ക് സമീപം എളംകുളത്ത് അപ്പാർട്മെൻറിൽ വാടകക്ക് താമസിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് മൂേന്നാടെ കോടതിമുറിക്കുള്ളിലും പരിസരത്തുമായി നിരവധിപേർ ഉണ്ടായിരുന്ന സമയത്താണ് സംഭവം. രാജേഷിെൻറ പിതൃസഹോദരൻ ഹൈകോടതിയിൽ അഭിഭാഷകനാണ്. മൂന്നുദിവസമായി ഇദ്ദേഹത്തെ കാണാൻ രാജേഷ് വരാറുണ്ടായിരുന്നു. ആറാംനിലയിലെ ആറ് ഡി കോടതിക്കുള്ളിലേക്ക് ഒരു കവർ എറിഞ്ഞശേഷം പുറത്തേക്കോടി നടുത്തളത്തിലേക്ക് ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശബ്ദംകേട്ട് അഭിഭാഷകരും പൊലീസും ജീവനക്കാരും ഓടിയെത്തി രക്തത്തിൽ കുളിച്ചുകിടന്ന ഇയാളെ ഉടൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അവിവാഹിതനായ രാജേഷ് പ്രണയത്തിലായിരുന്നെന്നും അത് തകർന്നതിലുള്ള മാനസിക സംഘർഷമാകാം ആത്മഹത്യക്ക് കാരണമെന്നും എറണാകുളം അസി. കമീഷണർ കെ. ലാൽജി പറഞ്ഞു. സ്ഥലത്തുനിന്ന് കിട്ടിയ ആത്മഹത്യകുറിപ്പിൽ ഇത് സൂചിപ്പിച്ചിട്ടുണ്ട്. വിദ്യാർഥിയായിരിക്കെ ഇടുക്കി ജില്ല വോളിബാൾ ടീം അംഗമായിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മോഹിന ഭായി ആണ് മാതാവ്. സെൻട്രൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.