സി.പി.എം പ്രവർത്തകയുടെ ആത്മഹത്യ; നേതാക്കൾ മാനസികമായി പീഡിപ്പിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം: തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സി.പി.എം പ്രവർത്തകയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. പ്രാദേശിക നേതാക്കൾ മാനസികമായി പീഡിപ്പിച്ചുവെന്ന് കുറിപ്പിൽ പറയുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നും ആശയുടെ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറും സി.പി.എം പ്രവർത്തകയുമായ ആശയെ ഇന്നലെ രാത്രിയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നതായും എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന പാർട്ടിയോഗത്തിൽ ഇത് നിഷേധിച്ചതിനെ തുടർന്നുമാണ് ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രാദേശിക നേതാക്കളായ രണ്ടു പേരാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആശയുടെ ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കുന്നത്.

ആശയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ മൃതദേഹം തടഞ്ഞുവെച്ചിരുന്നു. തുടർന്ന് ആർ.ഡി.ഒ സ്ഥലത്തെത്തി നടത്തിയ ചർച്ചക്ക് ശേഷമാണ് മൃതദേഹം വിട്ടു നൽകിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.