കെ റെയിലിന് കല്ലിടുന്നു; കൊട്ടിയത്ത് ആത്മഹത്യ ഭീഷണി മുഴക്കി ഇരകൾ

കൊട്ടിയം: കെ റെയിലിന് കല്ലിടുന്നതിൽ പ്രതിഷേധിച്ച്​ കൊട്ടിയത്ത് രണ്ട് കുടുംബങ്ങൾ മണ്ണെണ്ണയും പെട്രോളും ദേഹത്തൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. വീടി​െൻറ അടുക്കളക്കടുത്ത് കല്ലിടുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു. പിന്നീട് ഇവർ മകളെയും കൂട്ടി വീടിനകത്ത്​ കയറി കതകടച്ച് ആത്മഹത്യ ഭീഷണി മുഴക്കി. പൊലീസ് വീടി​െൻറ പിറകിലെ കതക് പൊളിച്ച് അകത്തുകടന്നാണ് ആത്മഹത്യയിൽനിന്ന്​ പിന്തിരിപ്പിച്ചത്.

തിങ്കളാഴ്ച രാവിലെ ആദിച്ചനല്ലൂർ ഇരുപതാം വാർഡിൽ തഴുത്തല മുരുക്കുംകാവ് ക്ഷേത്രത്തിനടുത്ത് കല്ലിടുന്നതിനെതിരെ കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ഇവിടെ രണ്ട് കല്ല്​ ഇട്ടശേഷം വഞ്ചിമുക്കിനടുത്തെ വീടുകളിൽ കല്ലിടാൻ എത്തിയപ്പോഴാണ് കുടുംബങ്ങൾ ആത്മഹത്യ ഭീഷണി മുഴക്കിയത്. വഞ്ചിമുക്കിനടുത്തെ സിന്ധുവി​െൻറ അടുക്കളക്കടുത്ത് കല്ലിടവെ സിന്ധു കുഴഞ്ഞുവീണു. തുടർന്ന് അടുത്തുള്ള റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ ജയകുമാറി​െൻറ വീട്ടിൽ കല്ലിടാൻ എത്തിയപ്പോഴാണ് ജയകുമാറും ഭാര്യയും മകളും പെട്രോളും ലൈറ്ററുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്.

കണ്ണനല്ലൂർ എസ്.എച്ച്.ഒ വിപിൻകുമാറും കൊട്ടിയം എസ്.ഐ സുജിത്ത് നായരും ചേർന്ന് ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ ഉദ്യോഗസ്ഥ സംഘം കലക്ടറെ വിവരമറിച്ചു. തുടർന്ന് ഡെപ്യൂട്ടി കലക്ടറും തഹസിൽദാരും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സമയം സിന്ധുവും മകളും ആത്മഹത്യ ഭീഷണി മുഴക്കി വീട്ടിൽ കയറി കതകടക്കുകയായിരുന്നു. കതക് ചവിട്ടിത്തുറന്നാണ് പൊലീസ് പിന്തിരിപ്പിച്ചത്.

ഇവരുടെ വീടിനടുത്തുള്ള അജയകുമാറി​െൻറ വീടി​െൻറ ഗേറ്റ് പൂട്ടിയശേഷം അജയകുമാറും ഭാര്യയും മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. തുടർന്ന് ഉദ്യോഗസ്ഥർക്ക് അകത്ത്​ കടക്കാനായില്ല. സിന്ധുവി​െൻറ വീടി​െൻറ നിർമാണം പൂർത്തിയായിട്ടില്ല. ആത്മഹത്യ ഭീഷണി മുഴക്കിയ മൂന്നു പേരുടെയും വീടുകൾ പൂർണമായും നഷ്​ടമാകുന്ന സ്ഥിതിയാണ്. പ്രതിഷേധം ശക്തമായതോടെ തിങ്കളാഴ്ചത്തെ കല്ലിടലും അളവും ഉദ്യാഗസ്ഥർ നിർത്തി​.

കോൺഗ്രസ് നടത്തിയ പ്രതിഷേധം സുന്ദരേശൻ പിള്ള ഉദ്ഘാടനം ചെയ്തു. നാസിമുദ്ദീൻ ലബ്ബ, കെ.ബി. ഷഹാൽ, ഷെഫീക്ക് ചെന്താപ്പൂര്, കണ്ണനല്ലൂർ എ.എൽ. നിസാമുദീൻ, എം. ഷെമീർ ഖാൻ, ജ്യോതിഷ് മുഖത്തല, ഷൈല കെ.ജോൺ, നെടുങ്ങോലം രഘു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Tags:    
News Summary - Suicide threat by K rail victims in kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.