സുല്‍ത്താന്‍ബത്തേരി: നാട്ടുകാരുടെ ഇഷ്ടക്കാരനായ ഇരുളം പ്രദേശത്തെ കാട്ടാനയെ മറ്റൊ രു കൊമ്പൻ വനത്തിൽ ആക്രമിച്ച് കൊന്നു. ചെതലയം വെള്ളച്ചാട്ടത്തിന് സമീപമാണ് നാട്ടുകാ ർ മണിയനെന്ന് പേരിട്ട ആനയെ െചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് വ യനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലെ പുല്ലുമല വനത്തിൽ ഏറ്റുമുട്ടലുണ്ടായത്. മണിയന് 40 വയസ്സുണ്ട്.
ഏറ്റുമുട്ടലില്‍ മണിയെൻറ മസ്തകത്തിലും, വലതു മുന്കാലിനോട് ചേര്‍ന്ന് വാരിയെല്ലിെൻറ ഭാഗത്തും, കഴുത്തിലും, കരളിലും, താടിയെല്ലിനും കൊമ്പുകള്‍ ഇറങ്ങിയതിെൻറ പാടുകളുണ്ട്. ശ്വാസകോശത്തില്‍ കൊമ്പുകള്‍ തുളഞ്ഞുകയറി. ഈ വനമേഖലയില്‍ തന്നെ നാട്ടുകാർക്ക് ഭീഷണിയായ കൊമ്പനാണ് മണിയനെ ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി പുല്ലുമല വനമേഖലയില്‍ ആനകള്‍ ഏറ്റുമുട്ടുന്നതിെൻറയും ചിന്നംവിളിക്കുന്നതിെൻറയും ശബ്ദം കേട്ടിരുന്നതായി നാട്ടുകാർ പറയുന്നു. രാവിലെ നായ്ക്കളുടെ ബഹളംകേട്ട് പ്രദേശവാസികള്‍ എത്തിയപ്പോഴാണ് മണിയനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സാധാരണ മറ്റ് കാട്ടാനകളെപ്പോലെ ആക്രമണസ്വഭാവമോ, കൃഷി നാശം വരുത്തുകയോ ചെയ്യാത്ത ആന നാട്ടുകാരുമായി ഇണങ്ങിയിരുന്നു. ജനവാസകേന്ദ്രങ്ങളില്‍ എത്തുന്ന മണിയനെ പേരെടുത്ത് വിളിച്ചാല്‍ അടുത്തുവരികയും നല്കുന്ന ചക്കയും പഴവുമടക്കം കഴിച്ച് മടങ്ങുകയും ചെയ്തിരുന്നു.
വയനാട് വന്യജീവിസങ്കേതം മേധാവി പി.കെ. ആസിഫ്, കുറിച്യാട് അസി. വൈല്‍ഡ് ലൈഫ് വാര്ഡന് വി. രതീശന്, ബത്തേരി അസി. വൈല്‍ഡ് ലൈഫ് വാര്ഡന് രമ്യ രാഘവന്, ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ നടപടികളും പോസ്റ്റ്മോര്‍ട്ടവും നടത്തി ജഡം സംസ്ക്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.