തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും മധ്യവേനലവധിക്ക് ക്ലാസുകൾ നടത്തുന്നത് വിലക്കി സർക്കാർ ഉത്തരവ്. സി.ബി.എസ്.ഇ, സി.െഎ.എസ്.സി.ഇ തുടങ്ങിയ ബോർഡുക ളുടെ സിലബസുകൾ പിന്തുടരുന്ന സ്കൂളുകൾ ഉൾപ്പെടെ സംസ്ഥാനെത്ത മുഴുവൻ സർക്കാർ/ എയ്ഡഡ്/ അൺഎയ്ഡഡ് എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്.
എന്നാൽ, മധ്യവേനലവധിക്ക് സ്കൂളുകളിൽ കുട്ടികൾക്ക് വേണ്ടിയുള്ള ക്യാമ്പുകൾ, ശിൽപശാലകൾ തുടങ്ങിയവ സംഘടിപ്പിക്കാം. വിദ്യാഭ്യാസ ഒാഫിസറിൽനിന്ന് മുൻകൂർ അനുമതി വാങ്ങി പരമാവധി പത്ത് ദിവസം വരെ അവധിക്കാല ക്യാമ്പുകൾ നടത്താം.
അനുമതി നൽകുന്ന ഒാഫിസർ ക്യാമ്പ് നടക്കുന്ന സ്കൂൾ സന്ദർശിച്ച് പെങ്കടുക്കുന്ന കുട്ടികൾക്ക് ആവശ്യമായ ശുദ്ധജലം, ഭക്ഷണം, ഫാൻ, ടോയ്ലറ്റ്, പ്രഥമശുശ്രൂഷാ സൗകര്യം എന്നിവ ഉൾപ്പെടെ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുേമ്പാൾ കുട്ടികൾക്ക് വേനൽ ചൂടിെൻറ ആഘാതം ഉണ്ടാകാതെ സൂക്ഷിക്കാൻ സ്കൂൾ അധികൃതരും ക്യാമ്പ് സംഘാടകരും പ്രത്യേക ശ്രദ്ധപുലർത്തമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.