കൊച്ചി: കടുത്ത വേനൽചൂടിൽ ഗൗൺ ധരിക്കാതെ കീഴ്കോടതികളിൽ ഹാജരായി വാദം നടത്താൻ അ ഭിഭാഷകന് ഹൈകോടതി അനുമതി. ഗൗൺ ഒഴിവാക്കി ഹാജരായ തന്നെ തിരുവനന്തപുരം അഡീ. ജില്ല കോ ടതി വാദിക്കാൻ അനുവദിച്ചില്ലെന്ന് കാണിച്ച് ഹരജി നൽകിയ തിരുവനന്തപുരം സ്വദേശി ജെ.എം. ദീപക്കിനാണ് അനുമതി നൽകിയത്.
മാർച്ച് 23 നാണ് ഹരജിക്കാസ്പദമായ സംഭവം. ഗൗൺ ധരിച്ചാലേ വാദം നടത്താനാവൂവെന്ന് വ്യക്തമാക്കി കോടതി തടയുകയായിരുന്നു. അഭിഭാഷകന് ബാർ കൗൺസിൽ നിഷ്കർഷിച്ച ഒൗദ്യോഗിക വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അനുവദിച്ചില്ല. കേസ് ജൂൺ ഒന്നിലേക്ക് മാറ്റുകയും ചെയ്തു. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
ഗൗൺ ധരിക്കാതെ കീഴ്കോടതികളിൽ ഹാജരായി വാദം നടത്താമെങ്കിലും ഹൈകോടതി ചട്ടത്തിൽ പറയുന്ന ഡ്രസ് കോഡ് പാലിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. കടുത്ത വേനൽച്ചൂട് പരിഗണിച്ച് ഗൗൺ ഒഴിവാക്കാൻ അനുവദിക്കണമെന്ന അഭിഭാഷകരുടെ അപേക്ഷ ഹൈേകാടതി ഭരണ വിഭാഗത്തിെൻറ പരിഗണനയിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.