തിരുവനന്തപുരം: സമ്പൂർണ ലോക്ഡൗണായ ഞായറാഴ്ച ശുചീകരണത്തിനായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴക്കാലപൂർവ ശുചീകരണത്തിെൻറ ഭാഗമായാണ് നടപടി. വ്യക്തികൾ വീടും പരിസരവും തദ്ദേശസ്ഥാപനങ്ങൾ െപാതുസ്ഥല ശുചീകരണവും നടത്തണം.
കോവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ മെച്ചപ്പെട്ടശേഷം മാത്രമേ ആരാധനാലയങ്ങൾ തുറക്കുന്നത് പരിഗണിക്കൂ. ആരാധനാലയങ്ങൾ തുറന്നാൽ വിശ്വാസികൾ കൂട്ടത്തോടെ എത്താൻ സാധ്യതയുണ്ട്.
നിബന്ധനങ്ങൾ ലംഘിച്ചാൽ പ്രതീക്ഷിക്കാത്ത പ്രത്യാഘാതമുണ്ടാകുമെന്നും കോവിഡിനെതിരായ പോരാട്ടത്തിൽ ജനങ്ങളാകെ പടയാളികളാകണെമന്നും മുഖ്യമന്ത്രി പറഞ്ഞു. നിരീക്ഷണത്തിലുള്ളവർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നാട്ടുകാർ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. ഇവരെ ഉപദേശിക്കാനുള്ള ചുമതലയും നാട്ടുകാർ ഏറ്റെടുക്കണം.
ക്വാറൻറീൻ ലംഘിക്കുന്നവരെ ഉദ്യോഗസ്ഥരുടെ പരിശോധനയിലൂടെയും നാട്ടുകാർ വിവരം അറിയിക്കുന്നതിലൂടെയും ആപ് അടക്കം സാേങ്കതിക സംവിധാനങ്ങൾ വഴിയും കണ്ടെത്താനാകും. ഏറ്റവും പ്രധാനപ്പെട്ടത് നാട്ടുകാരുടെ നിരീക്ഷണം തന്നെയാണ്.
പുറത്തുനിന്ന് വരുന്ന എല്ലാവരെയും സ്വീകരിക്കുക എന്നതാണ് സർക്കാറിെൻറ തുടക്കം മുതലേയുള്ള നിലപാട്. സർക്കാറിനെ അറിയിക്കാതെ അനധികൃതമായി എത്തുന്നവരുടെ കാര്യത്തിൽ കർശന നടപടിയുണ്ടാകും. വിമാനത്തിലോ ട്രെയിനിലോ എങ്ങനെയോ വന്നോെട്ട, മുൻകൂട്ടി അറിയിക്കണമെന്ന ഒറ്റ നിബന്ധനയേ സർക്കാറിനുള്ളൂ. രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ ഒരുവിട്ടുവീഴ്ചക്കും തയാറല്ല. വരുന്നവരുടെ നാട്ടിലെ വിലാസം ലഭിച്ചാൽ ക്വാറൻറീനിൽ േപാകേണ്ട വീട്ടിലെ സൗകര്യങ്ങൾ പരിശോധിച്ച് മുൻകൂട്ടി ഉറപ്പുവരുത്താനാകും. സൗകര്യങ്ങളില്ലാത്തവരെ സർക്കാർ ക്വാറൻറീനിലാക്കും.
മേയ് നാല് മുതൽ 25 വരെ 78894 പേരാണ് വീടുകളിലെ ക്വാറൻറീനിൽ കഴിഞ്ഞത്. ഇക്കാലയളവിൽ 468 പേർ ക്വാറൻറീൻ ലംഘിച്ചതായി കണ്ടെത്തി. 453 പേർക്കെതിരെ കേസെടുത്തു. ഇതിൽ 145 കേസുകൾ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയതാണ്. 48 കേസുകൾ അയൽവാസികൾ വിവരമറിയിച്ചതാണ്. മൊബൈൽ ആപ് വഴി 260 കേസുകളും. ബുധനാഴ്ച മാസ്ക് ധരിക്കാത്ത 3261 പേർക്കെതിരെയും ക്വാറൻറീൻ ലംഘനത്തിന് 38 പേർക്കെതിരെയും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.