തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണം. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അത്യാവശ്യയാത്രകള്‍ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കൈയിൽ കരുതണം.
കെ.എസ്.ആർ.ടി.സി അത്യാവശ്യ സർവിസുകൾ മാത്രമേ നടത്തൂ. ഹോട്ടലുകളും അവശ്യവിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളും രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. ഹോട്ടലുകളില്‍നിന്ന് പാർസല്‍ മാത്രമേ ലഭിക്കൂ. കള്ളുഷാപ്പുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതിയുണ്ടെങ്കിലും ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും തുറക്കില്ല.
അതേസമയം, കോവിഡ് സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് രണ്ടാണ്ട്. 2020 ജനുവരി 30നാണ് വുഹാനിൽനിന്ന് തൃശൂരിലെത്തിയ വിദ്യാർഥിനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഒന്നും രണ്ടും തരംഗങ്ങളുടെ അനിശ്ചിതത്വങ്ങൾ അതിജീവിച്ചതിനൊപ്പം ലോക്ഡൗണിന്റെയും നിയന്ത്രണങ്ങളുടെയും പിടിച്ചുകെട്ടലുകളിൽനിന്ന് വാക്സിൻ പ്രതിരോധത്തിന്‍റെ ആത്മവിശ്വാസവുമാർജിച്ചാണ് കേരളം മൂന്നാംതരംഗത്തെ നേരിടുന്നത്. നിലവിൽ 18ന് മുകളിലുള്ള 100 ശതമാനത്തിനും ആദ്യ ഡോസ് വാക്‌സൻ കുത്തിവെപ്പ് നൽകാനായതോടെ മഹാഭൂരിപക്ഷത്തിനും പ്രതിരോധശേഷി കൈവരിക്കാനായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ ആത്മവിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.