കൊച്ചി: നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകേണ്ട തുക വായ്പയായല്ല നൽകുകയെന്ന് സപ്ലൈകോ ഹൈകോടതിയിൽ നൽകിയ ഉറപ്പ് പാഴായി. നൽകാനുള്ള പണം കർഷകന് ബാധ്യതയാകില്ലെന്നും ഉറപ്പ് നൽകിയിരുന്നു. നെല്ലു സംഭരിച്ച വകയിൽ സർക്കാർ നൽകാനുള്ള തുക ബാങ്കുകൾ മുഖേന വിതരണം ചെയ്യുന്നത് കുരുക്കാകരുതെന്നും ബാങ്കുകളെ സമീപിക്കാൻ ബുദ്ധിമുട്ടുള്ള കർഷകർക്ക് പണം ലഭിക്കുന്നുണ്ടെന്ന് സപ്ലൈകോ ഉറപ്പാക്കണമെന്നും ഒന്നര മാസം മുമ്പ് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇത് പാലിക്കപ്പെട്ടില്ലെന്നാണ് കർഷക ആത്മഹത്യ തെളിയിക്കുന്നത്.
കർഷകർക്ക് നൽകാനുള്ള കുടിശ്ശിക ഒരുമാസത്തിനകം കൊടുത്തു തീർക്കണമെന്നും സെപ്റ്റംബർ 20ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും കുടിശ്ശിക മുഴുവൻ നൽകാനായില്ലെന്നാണ് സർക്കാർ അറിയിച്ചത്. കർഷകർക്ക് നൽകാൻ സപ്ലൈകോയുടെ പക്കൽ പണമില്ലാത്തതാണ് ബാങ്ക് വായ്പയെന്ന ആശയത്തിന് വഴി ഒരുക്കിയത്. കർഷകർക്ക് പണം ബാങ്ക് നൽകുമെങ്കിലും ഇതിന്റെ ബാധ്യത സർക്കാറിനാണെന്നും പറഞ്ഞിരുന്നു. എന്നിട്ടും കർഷകരിൽനിന്ന് രേഖകൾ ഒപ്പിട്ടു വാങ്ങിയാണ് ബാങ്കുകൾ പണം നൽകിയത്. പണത്തിന്റെ ബാധ്യത കർഷകർക്കാണെന്നതിനുള്ള രേഖകളാണ് ഒപ്പിട്ടു വാങ്ങുന്നതെന്ന് അഭിഭാഷകർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.