കൊച്ചി: സപ്ലൈകോ ഓണച്ചന്തകൾക്ക് ആഗസ്റ്റ് 10ന് തുടക്കമാകും. ജില്ല തല ഫെയറുകളാണ് അന്ന് ആരംഭിക്കുക. താലൂക്ക് തല ഓണം മേളകള്‍ 16നും നിയോജക മണ്ഡലാടിസ്ഥാനത്തിലുളള ഓണം മാര്‍ക്കറ്റുകളും സപ്ലൈകോ വിൽപന ശാലകളോടനുബന്ധിച്ച മിനി ഫെയറുകളും സപ്ലൈകോ വില്പന ശാലകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ പ്രത്യേകമായി സംഘടിപ്പിക്കുന്ന മിനി സ്പെഷൽ ഫെയറുകളും 20 നും ആരംഭിക്കും. എല്ലാ ഫെയറും 24ന് രാത്രിവരെ തുടരുമെന്നും സപ്ലൈകോ സി.എം.ഡി. എം.എസ്. ജയ അറിയിച്ചു.
ജില്ല തലത്തില്‍ 14ഉം താലൂക്ക് തലത്തില്‍ 75ഉം ഫെയറുമാണ് സംഘടിപ്പിക്കുക. ഒരു നിയോജക മണ്ഡലത്തില്‍ ഒരു ഓണച്ചന്ത ഉറപ്പു വരുത്തുന്നതിന് പ്രമുഖ ഔട്ട്ലെറ്റുകളോട് ചേര്‍ന്നോ വേറിട്ടോ നടത്തുന്ന ഫെയര്‍ 78 ഇടങ്ങളില്‍ സംഘടിപ്പിക്കും. സപ്ലൈകോ വിൽപനശാല ഇല്ലാത്ത 23 പഞ്ചായത്തുകളിലാണ് സ്പെഷല്‍ മിനിഫെയറുകള്‍. സംസ്ഥാനത്ത് ആകെ 1479 സ്ഥലങ്ങളിലാണ് സപ്ലൈകോ ഓണം ഫെയറുകള്‍ ഉണ്ടാവുക. പായസം ഉള്‍പ്പെടെ വിഭവങ്ങളുമായി ഫുഡ് കോര്‍ട്ടുകളും സജ്ജീകരിക്കും. ഉപഭോക്താക്കള്‍ക്കായി സമ്മാന പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. രാവിലെ 9.30 മുതല്‍ രാത്രി എട്ടുവരെയാണ് ഓണച്ചന്തകളുടെ പ്രവര്‍ത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.