തിരുവനന്തപുരം: സപ്ലൈകോ ഉൽപന്നങ്ങളുടെ ഓൺലൈൻ വിൽപനക്കും ഹോം ഡെലിവറിക്കും ഡിസംബർ 11ന് തൃശൂരിൽ തുടക്കമാകും. തൃശൂർ നഗരസഭ പരിധിയിലെ മൂന്ന് സൂപ്പർ മാർക്കറ്റുകൾ മുഖേന പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ഓൺലൈൻ വിൽപനയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി നിർവഹിക്കും. മാർച്ച് 31 ഓടെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലേക്കും ഓൺലൈൻ വിൽപന വ്യാപിപ്പിക്കുമെന്നും മന്ത്രി ജി.ആർ. അനിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഓൺലൈൻ വിൽപനയുടെ രണ്ടാംഘട്ടം ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ മറ്റ് നഗരസഭ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലും മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് എല്ലാ ജില്ല ആസ്ഥാനങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും നാലാംഘട്ടം മാർച്ച് 31ന് സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും പ്രാവർത്തികമാക്കും. സൂപ്പർ മാർക്കറ്റുകളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി ഉണ്ടാകും. പൊതുമേഖല സ്ഥാപനങ്ങളായ മിൽമ, ഹോർട്ടി കോർപ്, കെപ്കോ, മത്സ്യഫെഡ് എന്നിവയുടെ ഉൽപന്നങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കും. ഉപഭോക്താക്കൾക്ക് ഇളവുകൾക്കും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.