തൃശൂർ: 27 വർഷത്തെ നിയമപോരാട്ടത്തിന് അറുതി. ഫുഡ് േകാർപറേഷൻ ഒാഫ് ഇന്ത്യ(എഫ്.സി.െഎ)യിലെ ദിവസ വേതന തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി വിധിച്ചു. 27 വർഷത്തെ മുൻകാല പ്രാബല്യത്തോെട എല്ലാ ആനുകൂല്യങ്ങളും നൽകി ചുമട്ടുതൊഴിലാളികൾ മുതൽ സ്വീപ്പർ തസ്തികയിൽ ഉൾപ്പെടെയുള്ള തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനാണ് രണ്ടംഗ ബെഞ്ചിെൻറ ഉത്തരവ്. 1970ലെ കോൺട്രാക്ട് ലേബർ റെഗുലേഷൻ അബോളിഷ്മെൻറ് ആക്ട് അനുസരിച്ച് ദിവസ വേതന െതാഴിലാളികളെ സ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ 1990ൽ വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാൽ മാനേജ്മെൻറ് അത് തടഞ്ഞുവെച്ചു. ഇതിനെതിരെ സൗത്ത് ഇന്ത്യ ലേബർ ഫെഡറേഷൻ നൽകിയ കേസിലാണ് വിധി.
550 രൂപക്ക് ദിവസവേതനത്തിൽ പണിയെടുക്കുന്നവരെയാണ് കേന്ദ്രസർക്കാറിെൻറ ഉയർന്ന ശമ്പള വേതന വ്യവസ്ഥയിൽ സ്ഥിരപ്പെടുത്തേണ്ടത്. തൊഴിലാളികളിൽ ഒരാൾക്ക് 30 ലക്ഷത്തോളം രൂപ വിധി നടപ്പാക്കിയാൽ കുടിശ്ശിക ഇനത്തിൽ കിട്ടും. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ ജോലി ചെയ്യുന്ന 6000 തൊഴിലാളികൾക്കും പിരിഞ്ഞുപോയ നാലായിരത്തിലേറെ തൊഴിലാളികളടക്കം 10,000 തൊഴിലാളികൾക്ക് അനുകൂലമാണ് ഉത്തരവ്.
സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി സെൻട്രൽ ഡെപ്യൂട്ടി ലേബർ കമീഷണറുടെ ചെെന്നെയിലെ ശാസ്ത്രിഭവൻ ഒാഫിസിൽ ഇൗ മാസം എട്ടിന് എഫ്.സി.െഎ അധികാരികളുെടയും തൊഴിലാളി യൂനിയൻ പ്രതിനിധികളുടെയും അടിയന്തരയോഗം വിളിച്ചുചേർത്തിട്ടുണ്ട്.
1995ലെ കേരള ഹൈകോടതിക്ക് പിന്നാലെ വിവിധ സംസ്ഥാന ഹൈകോടതികളും ഇൻഡസ്ട്രിയൽ ട്രൈബ്യൂണലുകളും തൊഴിലാളി അനുകൂല വിധി പുറെപ്പടുവിച്ചിരുന്നു. എട്ട് കോടതി ഉത്തരവുകൾ നടപ്പാക്കാെത സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.