തദ്ദേശ തെരഞ്ഞെടുപ്പ്​ വോട്ടർപട്ടിക: ഹൈകോടതി വിധിക്ക്​ സ്​റ്റേ

ന്യൂഡൽഹി: തദ്ദേശതെരഞ്ഞെടുപ്പിൽ 2019ലെ വോട്ടർപട്ടിക ഉപയോഗിക്കണമെന്ന ഹൈ​േകാടതി വിധിക്ക്​ സുപ്രീം കോടതി സ്​റ ്റേ. സംസ്​ഥാന തെരഞ്ഞെടുപ്പ്​ കമീഷൻ നൽകിയ ഹരജിയിലാണ്​ സുപ്രീംകോടതിയുടെ വിധി.

നേരത്തേ 2015 ലെ വോട്ടർ പട്ടിക അടിസ്​ഥാനമാക്കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്​ നടത്താനുള്ള തെരഞ്ഞെടുപ്പ്​ കമീഷൻെറ തീരുമാനം ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ്​ കമീഷൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

2019 ലെ ലോക്​സഭ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക അടിസ്​ഥാനമാക്കണമെന്ന ഹൈകോടതി വിധി നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കമീഷൻ ചൂണ്ടിക്കാട്ടി.

2015 ലെ വോട്ടർപട്ടിക അടിസ്​ഥാനമാക്കി തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്​ നടത്താനുള്ള തീരുമാനത്തിനെതിരെ യു.ഡി.എഫ്​ നൽകിയ അപ്പീലിലാണ്​ ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നത്​.

Tags:    
News Summary - Supreme Court on Local body Election - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.