ന്യൂഡൽഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറന്നുനോേക്കണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇൗ വിഷയം തങ്ങൾ തീർപ്പാക്കുമെന്ന് വ്യക്തമാക്കി. ബി നിലവറയിലുള്ളത് എന്താണെന്ന സംശയം തീർത്ത് ക്ഷേത്രസ്വത്തിലെ കണക്കിൽ സുതാര്യത വരുത്തണമെന്ന അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിെൻറ ആവശ്യം അംഗീകരിച്ചാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ നിലപാട് വ്യക്തമാക്കിയത്. അതേസമയം, ശ്രീപത്മനാഭെൻറ തിലകത്തിലെ എട്ട് വജ്രങ്ങൾ കാണാതായത് സംബന്ധിച്ച അന്വേഷണത്തിന് സുപ്രീംകോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസമിതിയെ നിയോഗിക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി കേരള െപാലീസ് നടത്തുന്ന അന്വേഷണത്തിൽ ആക്ഷേപമുണ്ടെങ്കിൽ അമിക്കസ് ക്യൂറിക്ക് സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്ന് വ്യക്തമാക്കി.
കോടതിനടപടിയുടെ പ്രധാനഉദ്ദേശ്യം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിെൻറ വിശുദ്ധിയും സുതാര്യതയും ഉറപ്പുവരുത്തുകയാണെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാർ ഒാർമിപ്പിച്ചു. ബി നിലവറ തുറന്ന് സ്വത്ത് കണക്കാക്കുേമ്പാൾ വികാരം വ്രണപ്പെടേണ്ട കാര്യവുമില്ല. ബി നിലവറ തുറക്കാതിരിക്കുന്നതിൽ എന്തു കാര്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ബി നിലവറ തുറക്കുന്നത് വിശ്വാസത്തിനെതിരാണെന്ന വാദം തള്ളിയ അമിക്കസ് ക്യൂറി, മുമ്പ് കണക്കെടുപ്പ് നടത്തിയ വിദഗ്ധസമിതി അത് തുറന്നിട്ടുണ്ടെന്ന് ബോധിപ്പിച്ചു. ബി നിലവറ തുറക്കാതിരുന്നാൽ അതിൽ എന്താണുള്ളതെന്ന സംശയം എന്നും നിലനിൽക്കുമെന്നും ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞു.
എന്നാൽ, പത്മനാഭെൻറ തിലകത്തിലെ എട്ട് വജ്രങ്ങള്‍ കാണാതായ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വേണമെന്ന അമിക്കസിെൻറ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ ഒരു െഎ.പി.എസ് ഒാഫിസറുടെ നേതൃത്വത്തിൽ കേരള െപാലീസിെൻറ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഇരുനൂറോളം വരുന്ന െപാലീസുകാരുമായി ഒരു മുതിർന്ന െഎ.പി.എസ് ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണം ഫലപ്രാപ്തിയിലെത്തുമെന്നാണ് കോടതിയുടെ വിശ്വാസം. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ തൃപ്തനല്ല എന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ചൂണ്ടിക്കാണിച്ചപ്പോൾ അേന്വഷണത്തിൽ ആക്ഷേപമുണ്ടെങ്കിൽ പിന്നീട് സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിെൻറ മാതൃകയിൽ പത്മനാഭസ്വാമിക്ഷേത്രവും സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈകോടതിവിധി സുപ്രീംകോടതിയുടെ ശ്രദ്ധയിൽെപടുത്തിയ അമിക്കസ് ക്യൂറി നിലവിലുള്ള അവകാശത്തർക്കത്തിൽ അന്തിമവിധി വരുംവരെ കോടതി ഭരണമേൽനോട്ടം വഹിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് സാധ്യമെല്ലന്ന് വ്യക്തമാക്കിയ സുപ്രീംകോടതി അങ്ങനെ പോയാൽ സ്വത്തുതർക്കമുള്ള രാജ്യത്തെ നിരവധി ക്ഷേത്രങ്ങളുടെ ഭരണം സുപ്രീംകോടതി ഏറ്റെടുക്കേണ്ടിവരുമെന്ന് പ്രതികരിച്ചു.
ശ്രീകോവിലിെൻറ മേൽക്കൂരയുടെയും ബന്ധപ്പെട്ട ഭാഗങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾക്ക് കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള സമിതിക്ക് നേതൃത്വം നൽകാൻ മലയാളിയായ മുൻ സുപ്രീംകോടതി ജഡ്ജി കെ.എസ്. രാധാകൃഷ്ണനോട് സുപ്രീംകോടതി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.