പരോളും ജാമ്യവും ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്ഥാനത്തിന്‍റെ ഉത്തരവിന്​ സ്​റ്റേ

ന്യൂഡൽഹി: പരോളും ഇടക്കാല ജാമ്യവും ലഭിച്ചവർ ഈ മാസം 26 മുതൽ ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് സുപ്രീംകോടതി സ്​റ്റേ ചെയ്തു.

സംസ്​ഥാന ജയിൽ വകുപ്പ്​ പുറപ്പെടുവിച്ച ഉത്തരവ്​ സുപ്രീംകോടതി നിർദേശത്തിന്​ വിരുദ്ധമാണെന്ന ഹരജിക്കാര​െൻറ വാദം അംഗീകരിച്ചാണ്​ ജസ്​റ്റിസ് ​ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ചി​െൻറ സ്​റ്റേ.

കേരളത്തിലെ കോവിഡ് സാഹചര്യം അടക്കം ചൂണ്ടിക്കാണിച്ച് പരോളിൽ കഴിയുന്ന തൃശൂർ സ്വദേശി രഞ്ജിത്​ ആണ്​ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചെങ്കിലും ആവശ്യം ഹരജി തള്ളിയിരുന്നു. തുടർന്ന്​ കോവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാർക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രീംകോടതി നീട്ടിയത്​ ചൂണ്ടിക്കാട്ടി രഞ്ജിത് ​സുപ്രീംകോടതിയെ സമീപിച്ചു.

ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ തടവുകാരോട് കീഴടങ്ങാൻ ആവശ്യപ്പെടരുതെന്ന ചീഫ് ജസ്​റ്റിസ്​ എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചി​െൻറ നിർദേശത്തി​െൻറ അടിസ്​ഥാനത്തിൽ ഹരജിക്കാര​െൻറ ആവശ്യം അംഗീകരിച്ച്​ ജയിൽവകുപ്പി​െൻറ ഉത്തരവ്​ സ​ുപ്രീംകോടതി സ്​റ്റേ ചെയ്​തു.

Tags:    
News Summary - supreme Court stayed the Kerala government's order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.