കൊച്ചി: കോടതിക്ക് വലുതായിട്ടൊന്നും തെറ്റുപറ്റില്ലെന്ന് നടൻ ദിലീപ് പ്രതിയായ കേസിനെക്കുറിച്ച് സുരേഷ് ഗോപി എം.പി. നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്ക് നീതി ലഭിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്. കോടതി പറയട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.
ഗവർണറുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ തൻെറ ശക്തമായ പിന്തുണ ഗവർണർക്കുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ഗവർണറെ ശക്തമായി പിന്തുണക്കുന്നു. അത് ഒരു ഭരണഘടന സ്ഥാപനമാണ്. അതിൽ നമ്മൾ പക്വതയും മര്യാദയും ഒക്കെ കാണിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
തർക്കങ്ങൾ ഉണ്ടാകും. പക്ഷേ, അതിനെ രാഷ്ട്രീയപരമായിട്ടല്ലാതെ ഒരു നേർ കണ്ണോട് കൂടി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.