തൃശൂർ: തൃശൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11ഓടെ പുഴയ്ക്കൽ ശോഭ സിറ്റി ഹെലിപാഡിൽ ഹെലികോപ്ടറിലിറങ്ങിയ അദ്ദേഹത്തെ ബി.ജെ.പി നേതാക്കൾ സ്വീകരിച്ചു. തുടർന്ന് കാറിൽ കലക്ടറേറ്റിലേക്ക് പത്രിക നൽകാൻ തിരിച്ചു.
പുഴയ്ക്കലിൽ കാത്തുനിന്ന അണികളുടെ മുദ്രാവാക്യം വിളികൾക്കിടയിലൂടെ ബൈക്ക് റാലിയുടെ അകമ്പടിയോടെ കലക്ടറേറ്റിൽ എത്തി. ആർ.ഡി.ഒ. എൻ.കെ. കൃപ മുമ്പാകെ പത്രിക സമർപ്പിച്ചു. ഒരു മണിയോടെ തിരിച്ച് ശോഭ സിറ്റിയിലെത്തി ഹെലികോപ്ടറിൽ കൊച്ചിയിലേക്ക് തിരിച്ചു. ഡോക്ടർമാർ നിർദേശിച്ച പ്രകാരമുള്ള വിശ്രമശേഷം 24ന് പ്രചാരണത്തിനായി തിരിച്ചത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.