സുരേഷ്​ ഗോപിയുടെ പ്രസ്​താവന വ്യക്​തിപരം, ബി.ജെ.പി വോട്ട്​ തരാമെന്ന്​ പറഞ്ഞിട്ടില്ല -കെ.എൻ.എ ഖാദർ

തൃശൂർ: ഗുരുവായൂർ മണ്ഡലത്തിൽ താൻ ജയിക്കണമെന്ന സുരേഷ്​ ഗോപി എം.പിയുടെ പ്രസ്​താവന തികച്ചും വ്യക്​തിപരമാണെന്ന്​ മുസ്​ലിം ലീഗ്​ സ്​ഥാനാർഥി കെ.എൻ.എ ഖാദർ. ബി.ജെ.പി വോട്ട്​ തരാമെന്ന്​ അവർ അറിയിച്ചിട്ടില്ല. സ്വീകരിക്കാമെന്ന്​ ഞങ്ങളും പറഞ്ഞിട്ടില്ല. അതെല്ലാം സി.പി.എമ്മിന്‍റെ ആരോപണങ്ങൾ മാത്രമാണ്​. അതേസമയം സി.പി.എമ്മുകാർ വോട്ട്​ ആവശ്യപ്പെട്ട്​ ബി.ജെ.പി നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ട്​. അതിന്‍റെ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്നും കെ.എൻ.എ ഖാദർ പറഞ്ഞു.

'ഗുരുവായൂർ മണ്ഡലം 15 വർഷമായി ഇടത്​ മുന്നണിയുടെ കൈവശമായതിനാൽ വികസനത്തിന്‍റെ കാര്യത്തിൽ മുരടിപ്പാണ്​. അവരെ ജനങ്ങൾക്ക്​ മടുത്തിട്ടുണ്ട്​. മൂന്ന്​ പ്രാവശ്യവും ഒരാളായിരുന്നു. അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് ജനങ്ങളുടെ പ്രതീക്ഷക്ക്​ അനുസരിച്ചുള്ള വികസന​ പ്രവർത്തനങ്ങൾ ഉണ്ടായില്ല.

സാമുദായികമായി നോക്കു​േമ്പാൾ ഹൈന്ദവ സഹോദരൻമാരുടെ വോട്ടുകൾ തനിക്ക്​ കൂടുതൽ ലഭിച്ചിട്ടുണ്ടാകും. അതിനെ ഏതെങ്കിലും പാർട്ടിയുടെ അടിസ്​ഥാനത്തിൽ കാണേണ്ടതില്ല. ദേവസ്വം ബില്ലടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ച്​ ​േവങ്ങരയിലെ ജനപ്രതിനിധിയായപ്പോൾ തന്നെ നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട്​. അവയെല്ലാം ജനങ്ങളുടെ മനസ്സിൽ പതിഞ്ഞുകിടപ്പുണ്ട്​.

ഭാരതീയ സംസ്​കാരം​, ദേവസ്വം​, ക്ഷേത്ര ജീവനക്കാർ​, അവിശ്വാസികളായ കമ്യൂണിസ്റ്റുകൾ ആരാധനാലയങ്ങൾ ഭരിക്കുന്നത്​ എന്നിവയെ കുറിച്ചല്ലാം താൻ മുമ്പും പറഞ്ഞിട്ടുണ്ട്​​. മുസ്​ലിംകളും ക്രിസ്​ത്യാനികളും അവരവരുടെ ആരാധനാലയങ്ങൾ നിയന്ത്രിക്കുന്നത്​ പോലെ ക്ഷേത്ര ഭരണവും ഹൈന്ദവരാണ്​ തീരുമാനിക്കേണ്ടത്​. അതിൽ സർക്കാറിന്​ യാതൊരു അവകാശവുമില്ലെന്നാണ്​ തന്‍റെ നേരത്തെ തന്നെയുള്ള നിലപാട്' -കെ.എൻ.എ ഖാദർ കൂട്ടിച്ചേർത്തു.

ഗു​രു​വാ​യൂ​രി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​ൻ.​എ. ഖാ​ദ​ർ ജ​യി​ക്ക​ണ​മെ​ന്നും ത​ല​ശ്ശേ​രി​യി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി എ.​എ​ൻ. ഷം​സീ​ർ തോ​ൽ​ക്ക​ണ​മെ​ന്നുമായിരുന്നു തൃ​ശൂ​ർ മ​ണ്ഡ​ലം ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി സു​രേ​ഷ്ഗോ​പി​ പറഞ്ഞത്​. ബി.ജെ.പിയും യു.ഡി.എഫും തമ്മിൽ നടന്ന വോട്ട്​ കച്ചവടത്തി​െൻറ പരസ്യപ്പെടുത്തലാണ് ഇതിന്​ പിന്നിലെന്ന്​ സി.പി.എം ആരോപിച്ചിരുന്നു.

Tags:    
News Summary - Suresh Gopi's statement is personal, BJP did not say will vote - KNA Khader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.