ന്യൂഡൽഹി: സൂര്യനെല്ലി പീഡനക്കേസ് ഇരയെ വെളിപ്പെടുത്തിയെന്ന വിവാദത്തിൽ കുടുങ്ങിയ സിബി മാത്യൂസിെൻറ പുസ്തകം ‘നിർഭയം’ പ്രകാശനച്ചടങ്ങിൽ വേദി അലങ്കരിച്ചവർ വി.എസ്. അച്യുതാനന്ദനും സുഗതകുമാരിയും പെരുമ്പടവം ശ്രീധരനും മുതൽ നിലവിലെ ഡി.ജി.പി സെൻകുമാർ വരെയുള്ളവർ. ജൂൺ 10ന് തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ സുഗതകുമാരിക്ക് നൽകിയാണ് പുസ്തകത്തിെൻറ പ്രകാശനം നിർവഹിച്ചത്.
സൂര്യനെല്ലിക്കേസിൽ ഇരയുടെ നീതിക്കുവേണ്ടി പോരാടിയ രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖരായ രണ്ടു പേർതന്നെ പെൺകുട്ടിയെ അടച്ചാക്ഷേപിക്കുകയും കുറ്റക്കാരിയെന്ന് മുദ്രകുത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഭാഗം അടങ്ങിയ പുസ്തകം പ്രകാശനംചെയ്തുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എക്സൈസ് കമീഷണർ ഋഷിരാജ് സിങ്, ജയിൽ മേധാവി ആർ. ശ്രീലേഖ, മുൻ ഐ.ജി എസ്. ഗോപിനാഥ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പ്രകാശനച്ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.