വീട്ടിൽ കഞ്ചാവ് വളർത്തിയ പ്രതിക്ക് കഠിന തടവ്

മു​ട്ടം: വീ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി​ ന​ട്ടു​വ​ള​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് അ​ഞ്ച്​ വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. കോ​ട്ട​യം വ​ട്ട​ത്ത​റ​യി​ൽ വീ​ട്ടി​ൽ വി​ഷ്ണു മ​നോ​ഹ​ര​നെ​യാ​ണ്​ (30) തൊ​ടു​പു​ഴ എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി ജ​ഡ്ജി ജി. ​മ​ഹേ​ഷ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ക​ഠി​ന ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം.

2017 ആ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് പ്ര​തി താ​മ​സി​ക്കു​ന്ന കോ​ട്ട​യം തി​രു​വാ​തു​ക്ക​​ലെ വീ​ട്ടി​ൽ അ​ഞ്ച് ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. കോ​ട്ട​യം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​​ ആ​ൻ​ഡ്​ ആ​ന്‍റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന എ​സ്. സ്വാ​മി​നാ​ഥ​നും സം​ഘ​വു​മാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന എ​ച്ച്. നൂ​റു​ദ്ദീ​നാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി. ​രാ​ജേ​ഷ് ഹാ​ജ​രാ​യി.

Tags:    
News Summary - Suspect who grew ganja at home gets severe prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.