യന്ത്രത്തകരാറുണ്ടെന്ന് സംശയം; ഗൾഫ് എയർ വിമാനം അടിയന്തിരമായി നിലത്തിറക്കി

നെടുമ്പാശേരി: യന്ത്രത്തകരാറുണ്ടെന്ന സംശയത്തിൽ ഗൾഫ് എയർ വിമാനം അടിയന്തിരമായി നിലത്തിറക്കി. ബഹറൈനിൽ നിന്നും 86 യാത്രക്കാരുമായെത്തിയ വിമാനമാണ് അടിയന്തിരമായി ഇറക്കിയത്.

പുലർച്ചെ 3.58 ന് ഇറങ്ങാനുള്ള നടപടികൾ പൂർത്തിയാകുന്നതിനിടയിലാണ് ചിറകുമായി ബന്ധപെട്ട സംവിധാനത്തിന് തകരാറുള്ളതു പോലെ പൈലറ്റ് സംശയം പ്രകടിപ്പിച്ചത്. തുടർന്ന് 3.43 ന് വിമാനം അടിയന്തിരമായി ഇറക്കുകയായിരുന്നു. യഥാർത്ഥ സമയക്രമമനുസരിച്ച് 4.45 ന് വിമാനം മടങ്ങേണ്ടതായിരുന്ന വിമാനം സാങ്കേതിക പരിശോധനയ്ക്കു ശേഷം 5.45 ന് മടങ്ങി.

Tags:    
News Summary - suspected engine failure, gulf airoplane got immediate landing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.