ഗാന്ധിനഗർ: പ്രകൃതിദുരന്തത്തിൽപെട്ട് കാണാതായ കൂട്ടിക്കൽ പ്ലാപ്പള്ളി ആറ്റുചാലിൽ ജോമിയുടെ മകൻ അലേൻറത് (13) എന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് 5.30ന് കൂട്ടിക്കൽ താളുങ്കൽ മടിയ്ക്കാങ്കൽ ചാക്കോയുടെ വീടിന് സമീപമുള്ള താളുങ്കൽതോട്ടിൽനിന്നാണ് കണ്ടെത്തിയത്. താളുങ്കൽ അംഗൻവാടിയിലെ അധ്യാപിക ഉഷയാണ് മൃതദേഹം തോട്ടിൽകിടക്കുന്നത് കണ്ടത്. അവർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസി ജോസിനെ അറിയിച്ചു. മുണ്ടക്കയം പൊലീസെത്തി മൃതദേഹം കാഞ്ഞിരപ്പള്ളി മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിഭാഗത്തിെൻറ പരിശോധനക്കുശേഷമേ അലെൻറ മൃതദേഹം ആണോയെന്ന് ഔദ്യോഗികമായി പറയാൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം അലേൻറതെന്ന് കരുതി ബന്ധുക്കളുടെ സാന്നിധ്യത്തിൽ മുണ്ടക്കയം പൊലീസ് കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി ഒരു മൃതദേഹം കൊണ്ടുവന്നിരുന്നു. ഇത് പതിമൂന്നുകാരേൻറതെല്ലന്ന് ഫോറൻസിക് ഡോക്ടർമാർ കണ്ടെത്തുകയും വിവരം പൊലീസിനെയും ബന്ധുക്കളെയും അറിയിക്കുകയും ചെയ്തു. തുടർന്ന് ഇന്നലെയും പൊലീസിെൻറ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തിരച്ചിൽ നിർത്തിെവച്ച ശേഷമാണ് ഒരു മൃതദേഹം തോട്ടിൽ കിടക്കുന്നതായറിഞ്ഞ് പൊലീസെത്തി കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.
അതേസമയം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ അലേൻറതെന്ന് പറഞ്ഞ് മുണ്ടക്കയം പൊലീസ് കൊണ്ടുവന്ന തലയില്ലാത്ത മൃതദേഹം, കൂട്ടിക്കൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽപെട്ട ഷാജിയെന്ന ആളാണോയെന്ന് സംശയിക്കുന്നുണ്ട്. അവിവാഹിതനായി ഒറ്റക്ക് താമസിച്ചിരുന്ന ഇയാൾ നാട്ടുകാരുമായി സൗഹൃദം ഇല്ലാത്തയാളാണ്. നാട്ടിൽനിന്ന് പോയാൽ രണ്ടാഴ്ചയോ ചിലപ്പോൾ ഒരു മാസം കഴിഞ്ഞോ ആണ് തിരികെയെത്താറുള്ളത്. ഇയാൾക്ക് റേഷൻ കാർഡോ മറ്റ് രേഖകളോ ഇല്ലായിരുന്നെന്നും ഈ വാർഡിലെ മുൻ പഞ്ചായത്ത് മെംബർ കൂടിയായ വൈസ് പ്രസിഡൻറ് ജെസി ജോസ് പറഞ്ഞു. മൃതദേഹം ഇയാളുടേതായിരിക്കാമെന്നും െജസി ജോസ് പറയുന്നു. എന്നാൽ, പൊലീസും റവന്യൂ അധികൃതരും പറയുന്ന പ്രകൃതിദുരന്തംമൂലം മരണപ്പെട്ടവരുടെ ലിസ്റ്റിൽ ഈ മൃതദേഹത്തെക്കുറിച്ച് പറയുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.