കോഴിക്കോട് ട്രാഫിക് പൊലീസ് ഇനി സ്പോർട്സ് ബൈക്കിൽ

കോഴിക്കോട്​: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ കോഴിക്കോട് ട്രാഫിക്ക് പൊലീസ്​ ഇനി സ്പോർട്സ് ബൈക്കിൽ പാഞ്ഞെ ത്തും. ആധുനിക സജ്ജീകരണത്തോടെ രൂപകൽപ്പന ചെയ്ത ‘സുസുക്കി ജിക്സർ 250’ മോഡൽ ബൈക്കുകളാണ് സുസുക്കിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായി പൊലീസിന് കൈമാറിയത്.

തിരക്കുള്ള സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് അറിയിപ്പുകൾ നൽകാൻ മൈക്കും ഉച്ചഭാഷിണിയും പ്രത്യേക ലൈറ്റും സൈറനും ബൈക്കുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സൂറത്ത് പൊലീസിനും ഗുരുഗ്രാം പൊലീസിനും സുസുക്കി ഇതേ ബൈക്കുകള്‍ സമ്മാനിച്ചിരുന്നു.

249 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ജിക്സര്‍ എസ്എഫില്‍ പ്രവര്‍ത്തിക്കുന്നത്. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഈസി സ്റ്റാര്‍ട്ട് സിസ്റ്റവുമുള്ള ഈ ബൈക്കില്‍ ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കും ഇരട്ട ചാനല്‍ എബിഎസുമാണ് സുരക്ഷയൊരുക്കുന്നത്​.

ഡെപ്യൂട്ടി കമ്മിഷണർ എ.കെ. ജമാലുദ്ദീന് സുസൂക്കി മാനേജിങ് ഡയറക്ടർ സി.പി. അബ്ദുള്ള, സുസൂക്കി റീജണൽ മാനേജർമാരായ കൃഷ്ണപ്രശാന്ത്, ദിലീപ് എന്നിവർ ബൈക്കുകളുടെ താക്കോൽ കൈമാറി. അഡീഷണൽ എസ്.പി. എം.സി. ദേവസ്യ, ഡി.സി.ആർ.ബി. എ.സി.പി. ടി.പി. രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - suzuki donated gixxer bikes to traphic police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.