എസ്​.വി. പ്രദീപി​െൻറ മരണം: ശക്തമായ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം, ഇടിച്ചിട്ട വാഹനത്തെക്കുറിച്ച്​ സൂചന

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ്​.വി. പ്രദീപി​െൻറ അപകട മരണത്തില്‍ ശക്തമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കി. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തും.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച്​​ പ്രദീപി​െൻറ കുടുംബം രംഗത്തുവന്നിരുന്നു​. സമൂഹമാധ്യമങ്ങളിലടക്കം ഭീഷണി ഉണ്ടായിരുന്നതായി മാതാവ്​ വസന്തകുമാരി പറഞ്ഞു. മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും​ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രനും ആവ​ശ്യപ്പെട്ടിട്ടുണ്ട്​.

തിങ്കളാഴ്​ച​ വൈകീട്ട്​ മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിൽ വെച്ചാണ് അപകടമുണ്ടായത്​. പ്രദീപ്​ ഓടിച്ച സ്​കൂട്ടറിൽ വാഹനം ഇടിക്കുകയായിരുന്നു. ഈ വാഹനം നിർത്താതെ പോവുകയും ചെയ്​തു.

അപകടം വരുത്തിയത്​​​ ലോറിയാണെന്ന്​ സൂചനയുണ്ട്​. വാഹനം നിർത്താതെ പോകുന്നതി​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ​ പൊലീസിന്​ ലഭ്യമായിട്ടുണ്ട്​.

ജയ്‍ഹിന്ദ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം എന്നീ വാർത്ത ചാനലുകളിൽ മാധ്യമ പ്രവർത്തകനായിരുന്ന പ്രദീപ്​ ഇപ്പോൾ ഓൺലൈൻ ചാനലുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ച്​ വരികയായിരുന്നു.

Tags:    
News Summary - S.V. Pradeep's death: CM's order for strong probe, indication of crashed vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.