തൃശൂർ: ഇന്ത്യൻ ഭരണഘടനയാണ് തങ്ങളുടെ ധർമശാസ്ത്രമെന്ന ഉത്തമ ബോധ്യമുള്ളവർ താമസിക്കുന്ന കേരളം പിടിച്ചടക്കാൻ ആയിരമാണ്ട് ശ്രമിച്ചാലും നേരന്ദ്രമോദിക്കും അമിഷ് ഷാക്കും മോഹൻ ഭാഗവതിനും സാധിക്കില്ലെന്ന് സ്വാമി അഗ്നിവേശ്. ഭരണഘടനാ സംരക്ഷണത്തിന് തൃശൂരിൽ സംഘടിപ്പിച്ച ‘ജനാഭിമാന സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാരായണഗുരുവും അയ്യങ്കാളിയും മറ്റും വിത്തിട്ട നവോഥാനം കേരളത്തിൽ പുതിയൊരു ദിശയിലാണ്. ഇൗ പരിശ്രമം അയോധ്യ വരെ നീളെട്ടയെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. സ്ത്രീക്ക് തുല്യതയില്ലാത്ത ഒരു നാട്ടിലും സമാധാനം പുലരില്ലെന്നും അദ്ദേഹം ഒാർമ്മിപ്പിച്ചു.
ലിംഗ സമത്വം എന്നത് വിട്ടുവീഴ്ച സാധ്യമല്ലാത്ത ഒന്നാണ്. മതത്തിെൻറയും ജാതിയുടെയും സമ്പത്തിെൻറയും മറ്റും പേരിലുള്ള വിവേചനവും അക്രമവും അനുവദിക്കാനാവില്ല. പറയാനുള്ള സ്വാതന്ത്ര്യം എന്നത് പൂർണമാവണമെങ്കിലും സംശയിക്കാനും സംവദിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യംകൂടി അതിൽ ഉൾച്ചേരണം. പറയാൻ ഇല്ലാതെ വരുേമ്പാഴാണ് ഭീരുക്കൾ ശാരീരികാക്രമണം ഉപാധിയാക്കുന്നത്.
സുപ്രീംകോടതി വിധിച്ചിട്ടും ശബരിമലയിൽ തങ്ങൾക്ക് പോകേണ്ടെന്ന് പറഞ്ഞ് സ്ത്രീകൾ തെരുവിലിറങ്ങിയ നാടാണ് കേരളം. ഇത് പൗരോഹിത്യ മത സമൂഹത്തിെൻറ പ്രശ്നമാണ്. അനീതി തിരിച്ചറിയാനാവാത്ത വിധം അത് അടിമത്തം പേറുന്നു. സതി വിഷയത്തിലും ഇതുതന്നെയാണ് താൻ കണ്ടത്. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ കാണിക്കുന്ന ആർജവത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ സ്വാമി അഗ്നിവേശ് അഭിനന്ദിച്ചു.
അന്ധമായതിനെയാണ് ഇപ്പോൾ വിശ്വാസമായി അവതരിപ്പിക്കുന്നത്. അതാണ് ശബരിമലയിലും കാണുന്നത്. നവോഥാനം അന്ധവിശ്വാസങ്ങൾക്ക് എതിരാണ്. അതുകൊണ്ടാണ് അന്ധവിശ്വാസ പ്രചാരകർ കൽബുർഗിയെയും പൻസാരയെയും ധബോൽക്കറെയും ഗൗരി ലേങ്കഷിനെയും കൊന്നത്. ഇന്ന് മതം ശതകോടി ഡോളറിെൻറ ആത്മീയ വ്യാപാരമാണ്. അതുകൊണ്ട്, കേരളത്തിൽ നടക്കുന്ന നവോഥാനത്തിെൻറ പുത്തൻ ശ്രമങ്ങൾക്ക് ഒരു ശബരിമല പ്രശ്നം മാത്രമാവരുത് വിഷയം.
അതേസമയം, സ്വന്തം പാർട്ടിയുടെ ക്യാപ്റ്റനായ രാഹുൽ ഗാന്ധി പറയുന്നതിന് വിരുദ്ധമായി ഇവിടെ സംഘ്പരിവാറിനോട് സമരസപ്പെടുന്ന രമേശ് ചെന്നിത്തല അവസരവാദിയാണെന്നും അദ്ദേഹം ആക്ഷേപിച്ചു. ചെന്നിത്തല ഒരു യഥാർഥ കോൺഗ്രസുകാരനാണെങ്കിൽ കാര്യങ്ങൾ തിരിച്ചറിയണമെന്ന് സ്വാമി അഗ്നിവേശ് ആവശ്യപ്പെട്ടു.
നാലര വർഷം ഒരു വാഗ്ദാനവും പാലിക്കാനാവാതെ വന്നപ്പോൾ മോദി വീണ്ടും അയോധ്യയെപ്പറ്റിയും ശ്രീരാമനെപ്പറ്റിയും പറയുകയാണ്. തകർത്തു കളഞ്ഞ ബാബരി പള്ളിയുടെ ഒരു ചെറിയ ചത്വരത്തിലാണ് രാമൻ പിറന്നതെന്ന ഇക്കൂട്ടരുടെ വാദത്തിന് ഒരു തെളിവുമില്ല. തുളസീദാസും വിവേകാനന്ദനും ദയാനന്ദ സരസ്വതിയും കാണാത്തതാണ് രാമജന്മത്തെപ്പറ്റി അദ്വാനിയും ബി.ജെ.യും സംഘ്പരിവാറും കണ്ടത്. ഇവർ കപട ഹിന്ദുക്കളും മതത്തിെൻറ വ്യാപാരികളുമാണ്. സ്വന്തം മതം തെരഞ്ഞെടുക്കാൻ ഒാരോ പൗരനും സ്വാതന്ത്ര്യം ലഭിക്കുേമ്പാൾ മാത്രമേ നമ്മുടെ സ്വാതന്ത്ര്യം പൂർണമാകുന്നുള്ളൂ.
സാറാ ജോസഫ് അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ എസ്. ശാരദക്കുട്ടി, കെ. അജിത, റഫീഖ് അഹമ്മദ്, ൈവശാഖൻ, പി. സതീദേവി, അശോകൻ ചെരുവിൽ, സി. രാവുണ്ണി തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.