തിരുവനന്തപുരം: യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അറസ്റ്റിലായ ഗംഗേശാനന്ദ തീർഥപാദരെ (54) ജൂൺ മൂന്നുവരെ റിമാൻഡ് ചെയ്തു. പീഡനശ്രമത്തിനിടെ യുവതി ജനനേന്ദ്രിയം ഛേദിച്ച ഗംഗേശാനന്ദയെ ഞായറാഴ്ച ഉച്ചയോടെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആശുപത്രിയിൽ സന്ദർശിച്ചശേഷം റിമാൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയെ ആശുപത്രിയിലെ പ്രത്യേക പൊലീസ് സെല്ലിലേക്ക് മാറ്റി. അതേസമയം, ഗംഗേശാനന്ദയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെങ്കിലും ജനനേന്ദ്രിയം പൂർവസ്ഥിതിയിലാകുന്ന കാര്യം സംശയമാണെന്ന് ഡോക്ടർമാർ പറയുന്നു.
15 തുന്നലുകളാണ് അവയവത്തിലുള്ളത്. രക്തക്കുഴലും മൂത്രക്കുഴലും മുറിഞ്ഞുപോയിട്ടുണ്ട്. പൂർവസ്ഥിതിയിലായില്ലെങ്കിൽ അവയവം നീക്കം ചെയ്യും. അതിനു ശേഷം സുഗമമായി മൂത്രം ഒഴിക്കുന്നതിനു പ്രത്യേക സൗകര്യം നൽകുമെന്ന് ഡോക്ടർമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. മുറിവ് ഉണങ്ങാത്തതിനാൽ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ ഞായറാഴ്ചയും പൊലീസിന് സാധിച്ചിട്ടില്ല. ഗംഗേശാനന്ദയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിൽ മാത്രമേ സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിന് പങ്കുണ്ടോയെന്ന് സ്ഥിരീകരിക്കാനാകൂ.
മാതാവിനെ രക്ഷിക്കാൻ പെൺകുട്ടി മനഃപൂർവം ശ്രമിക്കുന്നതായും പൊലീസിന് സംശയമുണ്ട്. ആറുവർഷമായി സ്വാമി തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി പറയുെമ്പാഴും മാതാപിതാക്കളോട് ഇതിെനക്കുറിച്ച് പറഞ്ഞിട്ടില്ലെന്നാണ് പൊലീസിന് നൽകിയ മൊഴി. അത് എന്തുകൊണ്ടാണെന്ന പൊലീസിെൻറ ചോദ്യത്തോട് പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നിയില്ലെന്നായിരുന്നു നിയമവിദ്യാർഥിനിയായ ഇരുപത്തിമൂന്നുകാരിയുടെ മറുപടി. ഇതു ദുരൂഹതയുളവാക്കുന്നു. വിശദമായ ചോദ്യംചെയ്യലിനു ശേഷം പെൺകുട്ടിയെ ഞായറാഴ്ച ബന്ധുക്കൾക്കൊപ്പം വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.