തിരുവനന്തപുരം: ജയിലിൽ സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന ജയിൽ ഡി.ഐ.ജിയുടെ റിപ്പോർട്ട് വിവാദത്തിൽ. സ്വപ്ന കോടതിയിൽ പറഞ്ഞ കാര്യങ്ങൾ അപ്പാടെ തള്ളുന്ന റിപ്പോർട്ടാണ് ദക്ഷിണമേഖല ജയിൽ ഡി.െഎ.ജി അജയകുമാർ തയാറാക്കിയത്. സ്വപ്നയുടെ പരാതിയിൽ കഴമ്പില്ലെന്നാണ് കണ്ടെത്തൽ.
സ്വപ്നയുടെ പരാതി ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് അവർക്ക് ജയിലിൽ സുരക്ഷ നൽകണമെന്ന് കോടതി നിർദേശിച്ചത്. അതിെൻറ അടിസ്ഥാനത്തിൽ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, തനിക്ക് ഭീഷണിയില്ലെന്ന് സ്വപ്ന പറെഞ്ഞന്നാണ് ഡി.െഎ.ജിയുടെ റിപ്പോർട്ടിലുള്ളത്. അഭിഭാഷകൻ എഴുതി നൽകിയ രേഖകളിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞത്രെ. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിട്ടുമില്ല. ഇൗ സാഹചര്യത്തിൽ ജയിൽ, പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് റിപ്പോർട്ട് തയാറാക്കിയതെന്ന ആക്ഷേപമാണുയരുന്നത്.റിപ്പോർട്ട് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങിന് കൈമാറിയിട്ടുണ്ട്. ഡി.ജി.പി പരിശോധിച്ചശേഷം സർക്കാറിന് നൽകും.
ജയിൽ വകുപ്പിെൻറ കെണ്ടത്തലിൽ കേന്ദ്ര ഏജൻസികളും അസംതൃപ്തരാണെന്നാണ് വിവരം. നേരത്തെ സ്വപ്നയുടെ പേരിൽ പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ചും ഇതേ ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തിയത്.
അതിനിടെ, ജയിൽ ഡി.െഎ.ജിയുടെ കണ്ടെത്തലിനെ തള്ളി സ്വപ്നയുടെ അഭിഭാഷകൻ സൂരജ് ടി. ഇലഞ്ഞിക്കൽ രംഗത്തെത്തി. പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി സ്വപ്നയെ കൂടി കേട്ട ശേഷമാണ് കോടതി സുരക്ഷ ഉത്തരവ് നൽകിയത്. ജയിലിൽ ഭീഷണിയുണ്ടെന്ന് സ്വപ്ന പറഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് പരാതി തയാറാക്കിയത്.ജയിൽ ഡി.ഐ.ജി പറയുംപോലെ താൻ എഴുതിക്കൊണ്ടുവന്ന പരാതിയിൽ സ്വപ്ന വെറുതെ ഒപ്പിടുകയായിരുന്നില്ല. കോടതിക്ക് നല്കിയ മൊഴിക്ക് വിരുദ്ധമായി എെതങ്കിലും ഉദ്യോഗസ്ഥന് മൊഴി കൊടുക്കുന്നതിന് നിയമപരമായി നിലനിൽപില്ലെന്നും അഡ്വ. സൂരജ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.