സ്വർണക്കടത്ത് കേസിൽ സ്വപ്നക്ക് ജാമ്യം

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണക്കടത്തിയ കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ കൊച്ചിയിലെ പ്രത്യേക പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സ്വപ്നക്ക് ജാമ്യം നൽകിയത്. സ്വപ്നക്ക് ജാമ്യം നൽകുന്നു എന്ന ഒറ്റവരി മാത്രമാണ് വിധിയിലുള്ളത്. എന്നാൽ, എൻ.ഐ.എ കേസിൽ കസ്റ്റഡി തുടരുന്നതിനാൽ സ്വപ്നക്ക് പുറത്തിറങ്ങാനാവില്ല.

സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർക്കെതിരെയാണ് കഴിഞ്ഞയാഴ്ച കോടതിയിൽ കുറ്റപത്രം നൽകിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ സ്വപ്നക്ക് ജാമ്യം ലഭിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT