കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യംചെയ്തു. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. നാലാംതവണയാണ് ചോദ്യംചെയ്യലിന് ഹാജരാകുന്നത്. എൻ.ഐ.എ പിടിച്ചെടുത്ത ലാപ്‌ടോപ്പിലെയും ഫോണിലെയും വിശദാംശങ്ങളും മെയിൽ ആർക്കേവ്സും പരിശോധിച്ചായിരുന്നു ഇ.ഡിയുടെ ചോദ്യംചെയ്യൽ. സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് സ്വപ്ന നൽകിയ മൊഴിയുടെ വിശദാംശങ്ങളെക്കുറിച്ച് ഇ.ഡി വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം. കഴിഞ്ഞ 22 മുതലാണ് സ്വപ്നയെ ചോദ്യംചെയ്യാൻ ആരംഭിച്ചത്.
ഷാർജ ഭരണാധികാരിയുടെ സന്ദർശനം ഉൾപ്പെടെ കാര്യങ്ങൾ സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലും ഇ.ഡി വ്യക്തത തേടി. അതേസമയം, സ്വപ്ന സുരേഷിൽനിന്ന് ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ പകർപ്പുകൾ ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിയെ (എ.ഐ.എ) സമീപിക്കാനൊരുങ്ങുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ലാപ്ടോപ്, ഐ ഫോൺ എന്നിവയുടെ മിറർ ഇമേജുൾപ്പെടെ കൂടുതൽ വിശദാംശങ്ങളാണ് ആവശ്യപ്പെടുക. നേരത്തേ ചില രേഖകൾ കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.