തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിെൻറ പേഴ്സനല്‍ സ്റ്റാഫ് അംഗം നാസര്‍ നാസി മുത്തുമുട്ടത്തുമായി സ്വർണക്കടത്ത് കേസിലെ പ്രതികളായ സരിത്തും സ്വപ്നയും സംസാരിച്ചതിൽ ദുരൂഹത. ജൂണ്‍ 24, 25, ജൂലൈ മൂന്ന് തീയതികളില്‍ ഇദ്ദേഹം സരിത്തുമായി സംസാരിച്ചതായാണ് ഫോൺ കാൾ വിശദാംശങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഈ തീയതികള്‍ക്കും പ്രത്യേകതകളുണ്ട്. ജൂണ്‍ 24, 25, ജൂലൈ മൂന്ന് എന്നീ തീയതികളില്‍ പ്രതികൾക്കായി സ്വര്‍ണമടങ്ങിയ പാർസൽ എത്തിയിരുന്നെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.
ഇതിന് തൊട്ടടുത്ത തീയതികളില്‍ നാസര്‍ നാസി മുത്തുമുട്ടത്തിനെ എന്തിനാണ് സരിത് വിളിച്ചത് എന്നതാണ് സംശയം ജനിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് വ്യക്തമായ മറുപടി കെ.ടി. ജലീലും നല്‍കുന്നില്ല. അക്കാര്യം തനിക്കറിയില്ലെന്നും അന്വേഷിക്കട്ടെ, എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. തെൻറ ഓഫിസില്‍ സരിത് വന്നിരുന്നെന്ന കാര്യം നാസര്‍ ഒരു ചാനലിനോടുള്ള പ്രതികരണത്തിൽ സമ്മതിക്കുന്നുണ്ട്.
ഇവര്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരാണെന്ന ധാരണയിലാണ് താന്‍ സംസാരിച്ചതെന്നും ഇവരെ പുറത്താക്കിയതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് നാസര്‍ വ്യക്തമാക്കിയത്. സരിത്തും സ്വപ്നയും മന്ത്രി പറഞ്ഞ കിറ്റുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നും നാസര്‍ വ്യക്തമാക്കി. സരിത്തിനെ താന്‍ അങ്ങോട്ട് വിളിച്ചതാണ്. സ്വപ്ന തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.