ഞങ്ങളെ കാക്കാൻ പിണറായി ഉണ്ടെന്ന് ജനങ്ങൾ പറയുന്നു -എം.സ്വരാജ്​

തിരുവനന്തപുരം: ഏത്​ വിപത്തും വര​ട്ടെ, ഞങ്ങളെ കാക്കാൻ പിണറായി ഉണ്ടെന്ന് കേരളത്തിലെ ജനങ്ങൾ പറയുകയാണെന്ന്​ എം. സ്വാരജ്​ എം.എൽ.എ. പ്രതിപക്ഷത്തിന്​ അത്​ സഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വഴിയേ പോയിരുന്നവർ മുഖ്യമന്ത്രിയുടെ കസേരയിൽ കയറിയിരുന്ന കാലം കഴിഞ്ഞു. കേരളത്തി​െൻറ ചരിത്രത്തിലെ ഏറ്റവും കരുത്തനായ മുഖ്യമന്ത്രിയെ പ്രതിപക്ഷം എന്തു ചെയ്യാനാണ്​ ശ്രമിക്കുന്നത്​. പ്രാണനെടുക്കാൻ ശ്രമിച്ചിട്ട്​ നടക്കാത്തതിനാൽ ഇപ്പോൾ പ്രചരണങ്ങൾ അഴിച്ചു വിടുന്നു.

ഈ പ്രതിപക്ഷത്തെ അധമെമന്നാണ്​ വിശേഷിപ്പിക്കാനാകുക. കേരളത്തിൽ മാധ്യമങ്ങളും പ്രതിപക്ഷവും തമ്മിൽ അവിശുദ്ധ സഖ്യമാണ്​. നാല്​ മാധ്യമങ്ങൾ കുടെയുണ്ടെന്ന്​ കരുതി കേരളത്തെ ഇരുട്ടത്ത്​ നിർത്താൻ പ്രതിപക്ഷത്തെ ശ്രമിക്കരുത്​. പരാജയപ്പെടുന്ന വാദങ്ങൾ മാത്രം ഉന്നയിക്കുന്നവരായിരിക്കുന്നു​ പ്രതിപക്ഷം. അതുകൊണ്ട്​ പരാജയപ്പെടാനുള്ള അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിൽ അദ്​ഭുതമില്ല. പ്രതിപക്ഷത്തി​െൻറ അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - swaraj mla's speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.