കാറിൽ സ്വിമ്മിങ്​​ പൂൾ: സ​ഞ്ജു ടെ​ക്കി​ക്കെതിരെ നടപടി എടുത്തതായി റിപ്പോർട്ട് ഹൈകോടതിയിൽ

കൊ​ച്ചി: കാ​റി​ന​ക​ത്ത്​ സ്വി​മ്മി​ങ്​ പൂ​ൾ സ​ജ്ജ​മാ​ക്കി പൊ​തു​നി​ര​ത്തി​ലൂ​ടെ ഓ​ടി​ച്ച സം​ഭ​വ​ത്തി​ൽ വ്ലോ​ഗ​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ സ​ർ​ക്കാ​ർ​ ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ആ​ല​പ്പു​ഴ ക​ല​വൂ​ർ സ്വ​ദേ​ശി സ​ഞ്ജു ടെ​ക്കി എ​ന്ന ടി.​എ​സ്. സ​ജു​വി​നും​ സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മെ​തി​രെ കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്. പ്ര​തി​ക​ളെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ ആ​ല​പ്പു​ഴ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ചെ​ന്നും നി​യ​മ​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സ്വി​മ്മി​ങ്​ പൂ​ൾ സ​ജ്ജ​മാ​ക്കി​യ ടാ​റ്റാ സ​ഫാ​രി വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു. വാ​ഹ​നം ഓ​ടി​ച്ച​യാ​ളു​ടെ ലൈ​സ​ൻ​സ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ​സ്​​പെ​ൻ​ഡ്​ ചെ​യ്തു. സ​ഞ്ജു ടെ​ക്കി, സൂ​ര്യ​നാ​രാ​യ​ണ​ൻ, കാ​റി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ര്യാ​ട് സൗ​ത്ത് സ്വ​ദേ​ശി ജി. ​അ​ഭി​ലാ​ഷ് എ​ന്നി​വ​ർ​ക്ക്​ എ​ട​പ്പാ​ളി​ലെ ഡ്രൈ​വേ​ഴ്സ് ട്രെ​യി​നി​ങ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ മൂ​ന്നു ദി​വ​സ​ത്തെ പ​രി​ശീ​ല​ന​വും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രാ​ഴ്ച​ത്തെ ക​മ്യൂ​ണി​റ്റി ട്രെ​യി​നി​ങ്ങും നി​ർ​ദേ​ശി​ച്ചു.

യു ​ട്യൂ​ബി​ൽ 15.9 ല​ക്ഷം വ​രി​ക്കാ​രു​ള്ള സ​ഞ്ജു 812 വി​ഡി​യോ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. സ്വി​മ്മി​ങ്​ പൂ​ൾ ഒ​രു​ക്കി​യ കാ​റു​മാ​യി കൊ​മ്മാ​ടി ഭാ​ഗ​ത്ത് യാ​ത്ര​ചെ​യ്യു​ന്ന വി​ഡി​യോ മേ​യ് 17നാ​ണ് പോ​സ്റ്റ് ചെ​യ്ത​ത്. 

Tags:    
News Summary - Swimming pool in car: Action taken against Sanju Tech reported in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.