കേളകം :എ.ബി.വി.പി പ്രവർത്തകൻ കണ്ണവം ആലപ്പറമ്പിലെ ശ്യാം പ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻറിൽ കഴിയുന്ന എസ്.ഡി.പി.ഐ പ്രവർത്തകരായ നാലു പ്രതികളെ കോടതി ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ മുഹമ്മദ്,ഷഹീം,സലീം,സമീർ എന്നിവരെയാണ് കേസന്വേഷണ ചുമതലയുള്ള പേരാവൂർ സി.ഐ കുട്ടികൃഷ്ണന്റെ അപേക്ഷ പ്രകാരം കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി രണ്ടു വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രതികളെ കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയിൽ തിരിച്ചറിയൽ പരേഡിനും വിധേയരാക്കിയിരുന്നു.
കോളയാട് കൊമ്മേരിയിൽ വെച്ചാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യംാപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയത്. മണിക്കൂറുകൾക്കകം വയനാട് തലപ്പുഴയിൽ വെച്ച് നാലു പ്രതികളും പൊലീസ് കസ്റ്റഡിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.