ആലഞ്ചേരിക്കെതിരായ വ്യാജരേഖ വിവാദം: ഫാ.ടോണി കല്ലൂക്കാരനെ പ്രതി ചേർത്തു

കൊച്ചി: സീറോ മലബാർസഭയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട്​ കർദിനാൾ മാർ ജോർജ്ജ്​ ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസിൽ ​ൈവദികനായ ഫാ.ടോണി കല്ലൂക്കാരനെ പ്രതി ചേർത്തു. കേസിൽ നാലാം പ്രതിയായാണ്​​ ടോണി കല്ലൂക്കാരനെ ഉൾപ്പ െടുത്തിയത്​. നേരത്തെ അറസ്​റ്റിലായ ഗവേഷക വിദ്യാർഥി ആദിത്യൻെറ മൊഴിയുടെ അടിസ്ഥാനത്തിലാണ്​ പൊലീസ്​ ടോണി കല്ല ൂക്കാരനെ കസ്​റ്റഡിയിലെടുക്കുകയും തുടർന്ന്​ പ്രതി ചേർക്കുകയും ചെയ്​തത്​.

ആദിത്യൻെറ കസ്​റ്റഡി അപേക്ഷയിലാ ണ്​ നാലാം പ്രതിയായി ഉൾപ്പെടുത്തിയത്​. കേസിൽ പ്രതിചേർക്കപ്പെട്ട സാഹചര്യത്തിൽ ഫാ.ടോണി കല്ലൂക്കാരൻ ഹൈകോടതിയി ൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്​. കേസിൽ ഫാദർമാരായ പോൾ തേലക്കാട്​, ടോണി കല്ലൂക്കാരൻ എന്നിവർ ഗൂഢാലോചന നടത്തിയതായി പൊലീസ്​ പറയുന്നു. ആദിത്യൻ വ്യാജരേഖ നിർമിച്ചത്​ ഇവരുടെ നിർേദശപ്രകാരമാണെന്നും ൈവദികരുടെ നിർദേശം മൂന്നാം പ്രതി ആദിത്യൻ അനുസരിക്കുകയാണ്​ ചെയ്​തതെന്നും പൊലീസ്​ വ്യക്തമാക്കി. ​

കർദിനാൾ മാർ ജോർജ്ജ്​ ആലഞ്ചേരി 25 ലക്ഷത്തിലധികം രൂപ വിവിധ ഘട്ടങ്ങളിലായി കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിന്​ ​ൈകമാറിയെന്നും ഈ ഹോട്ടലിൻെറ വെക്കേഷൻ ക്ലബ്ബിലുള്ള അംഗത്വം ഉപയോഗിച്ച്​ 15ഓളം വൈദികരുടെ നേതൃത്വത്തിൽ അവിടെ രഹസ്യ യോഗം ചേർന്നുവെന്നും തെളിയിക്കുന്ന രേഖയാണ്​ ആദിത്യൻ കൃത്രിമമായി നിർമിച്ചതെന്നാണ്​ പൊലീസ്​ നൽകുന്ന വിവരം.

ഇൗ രേഖ അതിരൂപത അഡ്​മിനിസ്​ട്രേറ്റർ മാർ ജേക്കബ്​​ മനത്തോടത്തിനും ടോണി കല്ലൂക്കാരനും ഇ-മെയിൽ വഴി അയച്ചുകൊടുക്കുകയായിരുന്നുവെന്നും ഇത്​ വെച്ചാണ്​ ജനുവരി ഏഴിന്​ നടന്ന സിനഡിൽ കർദിനാളിനെതിരെയുള്ള വിവാദത്തിന്​ തുടക്കം കുറിച്ചതെന്നും പൊലീസ് കസ്​റ്റഡി അപേക്ഷയിൽ​ പറയുന്നു. ആദിത്യനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മൂന്ന്​ ദിവസത്തിലധികം കസ്​റ്റഡിയിൽ വേണമെന്നും പൊലീസ്​ കോടതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്​.

ഒരു സ്വകാര്യ സ്ഥാപനത്തിൻെറ സെർവറിൽ നിന്നാണ്​ തനിക്ക്​ ആലഞ്ചേരിക്കെതിരായ രേഖ ലഭിച്ചതെന്നായിരുന്നു ആദിത്യൻ ആദ്യം പൊലീസിന്​ നൽകിയ മൊഴി. പിന്നീട്​ നടന്ന ചോദ്യം ചെയ്യലിൽ മുരിങ്ങൂർ ഇടവക സഹവികാരിയും കർദിനാളി​​​െൻറ മുൻ ഓഫിസ്​ സെക്രട്ടറിയുമായ ഫാ. ടോണി കല്ലൂക്കാരൻ ആവശ്യപ്പെട്ടതനുസരിച്ച്​ തേവരയിലെ കടയിലാണ്​ വ്യാജരേഖ തയാറാക്കിയതെന്ന്​​ ആദിത്യൻ മജിസ്​ട്രേറ്റിന്​ മൊഴി നൽകുകയായിരുന്നു. എന്നാൽ ആദിത്യനെ പൊലീസ് മർദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും കൃത്യമായ തിരക്കഥക്കനുസരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും അതിരൂപത അഡ്​മിനിസ്​ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് ആരോപിച്ചിര​ുന്നു.

അതേസമയം, എറണാകുളം-അങ്കമാലി അതിരൂപതക്ക്​ കീഴിൽ നടന്ന ഭൂമി വിവാദവുമായി ബന്ധപ്പെട്ട്​ ജോഷി എന്നയാൾ നൽകിയ ഹരജിയെ തുടർന്ന്​ കർദിനാൾ മാർ ജോർജ്ജ്​ ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നും ബുധനാഴ്​ച കർദിനാൾ കോടതിയിൽ ഹാജരാകണമെന്നുമുള്ള കാക്കനാട്​ മജിസ്​ട്രേറ്റ്​ കോടതിയുടെ വിധി ജില്ലാ കോടതി സ്​റ്റേ ചെയ്​തു.

Tags:    
News Summary - syro malabar sabha fake document case; police added Tony kallookkaran as fourth accuse -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.